ഇരുമ്പ്പണിക്കാരനായ ദത്താത്രയ ലോഹാർ പാഴ്‌വസ്തുക്കളിൽ നിന്ന് ഉണ്ടാക്കിയ വാഹനം ഏറെ ശ്രദ്ധ പിടിച്ചുപ്പറ്റിയിരുന്നു. ഇപ്പോൾ ലോഹാറിന്റെ വാഹനം ഓടിക്കാനുള്ള കഴിവിനെ പ്രശംസിച്ച് എത്തിയിരിക്കുന്നത് മറ്റാരുമല്ല സാക്ഷാൽ ആനന്ദ് മഹീന്ദ്ര തന്നെയാണ്. ലോഹാർ നിർമിച്ച വാഹനം തനിക്ക് തന്നേക്കൂവെന്നും പകരമായി പുത്തൻ ബൊലേറോ തരാമെന്നുമാണ് ആനന്ദ് മഹീന്ദ്രയുടെ ഓഫർ. ലോഹാറിന്റെ വാഹനം സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ അധികം താമസിയാതെ തന്നെ അധികൃതർ പിടികൂടുമെന്നതിനാലാണ് താൻ ഇത്തരത്തിലൊരു ഓഫർ നൽകുന്നതെന്ന് ആനന്ദ് മഹീന്ദ്ര ട്വീറ്റിലൂടെ വ്യക്തമാക്കി.
മഹാരാഷ്ട്രയിലെ ദേവ്‌രാഷ്ട്ര ഗ്രാമത്തിലെ ഇരുമ്പ്പണിക്കാരനായ ലോഹാർ പാഴ്‌വസ്തുക്കളിൽ നിന്നുമാണ് വാഹനം നിർമ്മിച്ചത്. ലോഹാറിന്റെ വാഹനത്തിന്റെ ഫ്രണ്ട് ഗ്രിൽ മഹീന്ദ്രയുടെ ജീപ്പുമായി രൂപസാദൃശ്യമുള്ളതാണ്. പഴയ ജീപ്പിന്റെ ഭാഗമാണോ എന്നും സംശയമുണ്ട്. ബൈക്ക് സ്റ്റാർട്ട് ചെയ്യുന്നത് പോലെ കിക്കർ ഉപയോഗിച്ചാണ് ഈ വാഹനവും സ്റ്റാർട്ട് ചെയ്യുന്നത്. ഇന്ത്യയിലെ മറ്റ് വാഹനങ്ങളിൽ നിന്ന് വ്യത്യസ്ഥമായി ലെഫ്റ്റ് ഹാൻഡ‌് ഡ്രൈവ് ആണ് ഈ വാഹനത്തിന്റെ മറ്റൊരു പ്രത്യേകത. മൊത്തം 60,000 രൂപയാണ് വാഹനത്തിന്റെ നിർമാണത്തിന് ചെലവായ തുക. ലോഹാറിന്റെ വാഹനം ആ ഗ്രാമത്തിലെ ജനങ്ങളും അത്യാവശ്യ യാത്രകൾക്കായി ഉപയോഗിക്കുന്നുണ്ട്. അതിനാൽ തന്നെ അധികം താമസിയാതെ വാഹനം അധികൃതർ കണ്ടുകെട്ടാൻ സാദ്ധ്യതയുണ്ട്.
ലോഹാറിന്റെ വാഹനത്തിന് പകരം ബൊലേറോ ഓഫർ ചെയ്ത ആനന്ദ് മഹീന്ദ്ര, വാഹന നിർമാണത്തിൽ തനിക്കും മറ്റുള്ളവർക്കും ഒരു പ്രചോദനമാകുന്നതിന് വേണ്ടി ഈ വാഹനം മഹീന്ദ്രയുടെ റിസർച്ച് വാലിയിൽ പ്രദർശിപ്പിക്കുമെന്നും അറിയിച്ചു.
Local authorities will sooner or later stop him from plying the vehicle since it flouts regulations. I’ll personally offer him a Bolero in exchange. His creation can be displayed at MahindraResearchValley to inspire us, since ‘resourcefulness’ means doing more with less resources https://t.co/mibZTGjMPp
— anand mahindra (@anandmahindra) December 22, 2021
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !