ആലപ്പുഴയില്‍ ഇന്ന് (തിങ്കളാഴ്ച) നടത്താനിരുന്ന സര്‍വകക്ഷിയോഗം നാളത്തേക്ക് മാറ്റി. നാളെ (ചൊവ്വാഴ്ച) നാല് മണിക്കാണ് യോഗം ചേരുക. കൂടിയാലോചനയില്ലാതെയാണ് ഇന്ന് സര്‍വകക്ഷിയോഗം വിളിച്ചതെന്ന് ചൂണ്ടിക്കാട്ടി യോഗത്തില്‍ പങ്കെടുക്കില്ലെന്ന് ബിജെപി നേതാക്കള്‍ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് യോഗം നാളേയ്ക്ക് മാറ്റിയത്.
എല്ലാവരും യോഗത്തില്‍ പങ്കെടുക്കണം എന്നുള്ളത് കൊണ്ടാണ് യോഗം മാറ്റിയത് എന്ന് ജില്ലാ കലക്ടര്‍ എ അലക്സാണ്ടര്‍ പറഞ്ഞു. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും എം പി, എംഎല്‍എമാരുടെയും ജില്ലയിലെ രണ്ട് മന്ത്രിമാരുടെ സാന്നിധ്യത്തില്‍ യോഗം നടക്കും. കൂടാതെ പൊലീസ് ഉദ്യോഗസ്ഥരും റവന്യു വകുപ്പ് ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും. രണ്‍ജിത് ശ്രീനിവാസന്റെ സംസ്‌കാര ചടങ്ങിന്റെ നേരത്താണ് കളക്ടര്‍ യോഗം വിളിച്ചത് എന്നും ബിജെപി ആക്ഷേപം ഉന്നയിച്ചിരുന്നു.
രണ്‍ജിത്തിന്റെ മൃതദേഹത്തോട് അനാദരവ് കാട്ടിയെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ആരോപിച്ചു. പോസ്റ്റ്‌മോര്‍ട്ടം നടത്തുന്ന മെഡിക്കല്‍ കോളജില്‍ എത്തി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൃതദേഹം തൊട്ടിട്ട് പോലുമില്ല, ഫ്രീസറില്‍ പോലും വയ്ക്കാതെയാണ് ഇന്നലെ മുഴുവന്‍ മൃതദേഹത്തോട് അനാദരവ് കിട്ടിയിരിക്കുന്നത്,അതൊരിക്കലും ക്ഷമിക്കാവുന്ന ഒന്നല്ല എന്ന് സുരേന്ദ്രന്‍ പറഞ്ഞു. പൂര്‍ണ്ണമായും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുമുണ്ടായ ഏകപക്ഷീയ നിലപാടണ് ഇതെന്നും കെ.സുരേന്ദ്രന്‍ വ്യക്തമാക്കി.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !