വളാഞ്ചേരി | ബാറിൽ നിന്നും പരിചയപ്പെട്ട യുവാവിനെ തെറ്റിദ്ധരിപ്പിച്ച് ഒപ്പം കൂട്ടി മയക്ക് സ്പ്രെ മുഖത്തടിച്ച ബോധം കെടുത്തി പണവും, ടാബും, മൊബൈൽ ഫോണും കവർന്ന കേസിൽ യുവാവിനെ വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു.
ആതവനാട് അണ്ണത്ത് കാഞ്ഞിരങ്ങാട് മുഹമ്മദ് ഷെരീഫ് എന്ന പന്തൽ ബാപ്പു (33) നെ വളാഞ്ചേരി പൊലീസ് ഇൻസ്പെക്ടർ കെ.ജെ. ജിനേഷും , സബ് ഇൻസ്പെക്ടർ മുഹമ്മദ് റഫീക്കുംസംഘവും അറസ്റ്റ് ചെയ്തത്. അങ്ങാടിപ്പുറത്തുള്ള ബാറിൽ നിന്നും പരിചയപ്പെട്ട പുത്തനങ്ങാടി സ്വദേശിയായ യുവാവിൻറെ പരാതിയിലാണ് അറസ്റ്റ്. സഹോദരിയുടെ കുട്ടി ആശുപത്രിയിലാണെന്നും വീട്ടിൽ നിന്നും പണം എടുത്തു നൽകണമെന്നും പറഞ്ഞു തെറ്റിദ്ധരിപ്പിച്ച് യുവാവിനെ ഒപ്പം കൂട്ടിയ പ്രതി ആതവനാട് പരിതിക്കടുത്തുള്ള കൊടക്കാട് ഹിൽസ് എന്ന ഒഴിഞ്ഞ സ്ഥലത്ത് എത്തിക്കുകയും യുവാ വിൻെറ മുഖത്ത് മയക്കു സ്പ്രേ അടിക്കുകയുമായിരുന്നു.
പ്രതിയെ പെരുമ്പാവൂരിൽ നിന്നുമാണ് കസ്റ്റഡയിൽ എടുത്തത്. പ്രതി ഇതിനു മുമ്പും സമാന രീതിയിൽ പല കളവു കേസിലും പ്രതിയായി ജയിലിൽ കിടന്നിട്ടുണ്ട്. ഇതാണ് പ്രതിയെ തിരിച്ചറിയാൻ സഹായിച്ചത്. പ്രതിയെ അറസ്റ്റ് ചെയ്ത സംഘത്തിൽ എസ്ഐ അബ്ദുൽഅസീസ്, സിവിൽ പോലീസ് ഓഫീസറായ രജീഷ്, അഖിൽ, ശ്രീജിത്ത്, അബ്ദുൽ റഷീദ് എന്നിവരുമുണ്ടായിരുന്നു.
കൂടുതല്‍ വായനയ്ക്ക്...
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !