പ്രതീകാത്മക ചിത്രം |
കൊച്ചി|ആലുവയിൽ വൻ ലഹരിമരുന്ന് വേട്ട. മൂന്ന് കിലോ തൂക്കമുള്ള എം ഡി എം എ പിടികൂടി. ഡൽഹിയിൽ നിന്ന് ട്രെയിനിൽ കൊണ്ടുവന്ന ലഹരിമരുന്നാണ് പിടികൂടിയത്. കൊടുങ്ങല്ലൂർ സ്വദേശികളായ രണ്ടു പേരെ എക്‌സൈസ് കസ്റ്റഡിയിലെടുത്തു.
ലഹരിമരുന്ന് പാനി പൂരി പാക്കറ്റുകളിലൊളിപ്പിച്ച്, മംഗള എക്‌സ്പ്രസിൽ ഡൽഹിയിൽ നിന്നും കടത്തിക്കൊണ്ട് വരികയായിരുന്നു. പുതുവത്സാരാഘോഷത്തിനുവേണ്ടിയാണ് ലഹരിമരുന്ന് കൊണ്ടുവന്നതെന്ന് പ്രതികൾ മൊഴി നൽകി.
തൃശ്ശൂർ ഇന്റലിജൻസ് ഇൻസ്പെക്ടർ മനോജ് കുമാറും സംഘവും നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് കണ്ടെടുത്തത്. പുതുവത്സര ആഘോഷത്തിന്റെ ഭാഗമായി സംസ്ഥാനത്തേക്ക് വലിയതോതിൽ ലഹരി മരുന്നെത്തിയേക്കുമെന്ന വിവരത്തെത്തുടർന്നായിരുന്നു പരിശോധന.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !