ഭാരത സർക്കാർ യുവജനകാര്യ കായിക മന്ത്രാലയം നെഹ്‌റു യുവ കേന്ദ്ര മലപ്പുറവും വാണിയന്നൂർ ഷൈൻ ആർട്സ് & സ്പോർട്സ് ക്ലബ്ബും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ ഫാഷൻ ഡിസൈനിങ് കോഴ്സിന്റെ ഉൽഘാടനം വാണിയന്നൂർ എം.ഐ.എം ഹാളിൽ സംഘടിപ്പിച്ചു.
നെഹ്‌റു യുവ കേന്ദ്ര ജില്ലാ യൂത്ത് ഓഫീസർ ശ്രീ.ഡി.ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങ് താനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.കെ.സൽമ ഉൽഘാടനം നിർവ്വഹിച്ചു.
ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മൻസൂർ മാസ്റ്റർ,മുനീറുന്നീസ ടീച്ചർ, യുവജന സന്നദ്ധ പ്രവർത്തകൻ ജൗഹർ പൊന്മുണ്ടം,നഹാസ്.വി,സാബിത്.പി എന്നിവർ ചടങ്ങിന് ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
ഷൈനിങ് ഷെഫ് കോളേജ് മാനേജിങ് ഡയറക്ടർ ശ്രീമതി.റൂബി വിഷയാവതരണം നടത്തി.
ഷൈൻ വുമൺസ് വിംഗ് വൈസ് പ്രസിഡന്റ് ഫിദ നസ്രിൻ സ്വാഗതമാശംസിച്ച ചടങ്ങിൽ വുമൺസ് വിംഗ് എക്സിക്യൂട്ടീവ് മെമ്പർ സഫ.കെ.കെ നന്ദി പ്രകാശിപ്പിച്ചു.
ഈ വാർത്ത കേൾക്കാം
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !