കൊച്ചി| സൗജന്യ യാത്രയ്ക്ക് അവസരമൊരുക്കി കൊച്ചി മെട്രോ. ഇന്നാണ് (ഡിസമ്പർ-5) കൊച്ചി മെട്രോ തങ്ങളുടെ പ്രിയ യാത്രക്കാര്‍ക്കായി സൗജന്യ യാത്രയൊരുക്കുന്നത്.
കൊച്ചി മെട്രോയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് സൗജന്യ യാത്രയെ കുറിച്ചുള്ള വിവരം കൊച്ചി മെട്രോ പങ്കുവച്ചത്. ഇന്ന് വൈറ്റിലയില്‍ നിന്ന് ഇടപ്പള്ളിയിലേക്കും തിരിച്ചും ആലുവയില്‍ നിന്ന് ഇടപ്പള്ളിയിലേക്കും തിരിച്ചും സൗജന്യമായി കൊച്ചി മെട്രോയില്‍ യാത്ര ചെയ്യാം.
വൈകിട്ട് മൂന്ന് മണിക്കും നാല് മണിക്കും ഇടയിലാണ് സൗജന്യ യാത്രാ സൗകര്യം. വൈറ്റില, ഇടപ്പളളി, ആലുവ, എന്നീ മെട്രോ സ്റ്റേഷനുകളിലെ ടിക്കറ്റ് കൗണ്ടറുകളെ സമീപിച്ച് ഈ സൗകര്യം പ്രയോജനപ്പെടുത്താം.
ഏറ്റവും വേഗത്തില്‍ സുരക്ഷിതവും സുഖകരവുമായി ലക്ഷ്യസ്ഥാനത്ത് എത്താന്‍ സഹായിക്കുന്ന കൊച്ചി മെട്രോ യാത്രാ സൗകര്യം ഇതുവരെ പ്രയോജനപ്പെടുത്തിയിട്ടില്ലാത്തവര്‍ക്ക് അവസരം നല്‍കാനാണ് സൗജന്യ യാത്ര ഒരുക്കിയിരിക്കുന്നത്. ഒറ്റയ്‌ക്കോ സംഘമായോ യാത്ര ചെയ്യാമെന്നതാണ് മറ്റൊരു സവിശേഷത.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !