വരുന്ന ഞായറാഴ്ചയായിരുന്നു സഹോദരിയുടെ വിവാഹം നിഞ്ചയിച്ചിരുന്നത്. വിവാഹ ആവശ്യങ്ങള്‍ക്കായി വിപിന്‍ നിരവധി ബാങ്കുകളില്‍ നിന്ന് വായ്പ തേടിയിരുന്നു. മൂന്ന് സെന്റ് ഭൂമി മാത്രം ഉള്ളതിനാല്‍ ബാങ്കുകള്‍ വായ്പ അനുവദിച്ചിരുന്നില്ല. ഒടുവില്‍ പുതുതലമുറ ബാങ്കില്‍ നിന്ന് വായ്പയ്ക്ക് അപേക്ഷിച്ചപ്പോള്‍ നല്‍കാമെന്ന് അറിയിച്ചു. ഇതനുസരിച്ചാണ് വിവാഹത്തിന് സ്വര്‍ണ്ണം എടുക്കാന്‍ അമ്മ ബേബിയേയും, സഹോദരി വിദ്യയേയും കൂട്ടി ജ്വല്ലറിയില്‍ എത്തിയത്.
എന്നാല്‍ പിന്നീട് വായ്പ അനുവദിക്കാന്‍ കഴിയില്ലെന്ന് ബാങ്ക് അറിയിക്കുകയായിരുന്നു. ഇവരെ ജ്വല്ലറിയില്‍ ഇരുത്തി പണവുമായി ഉടന്‍ വരാമെന്ന് പറഞ്ഞാണ് വിപിന്‍ ഇറങ്ങിയത്. ഏറെ നേരമായിട്ടും വിപിനെ കാണാതായതോടെ ഇവര്‍ വീട്ടിലേക്ക് മടങ്ങിപ്പോയി. വീട്ടില്‍ എത്തിയപ്പോഴാണ് വിപിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
സൂപ്പര്‍ മാര്‍ക്കറ്റിലായിരുന്നു വിപിന്‍ ജോലി ചെയ്തിരുന്നത്. എന്നാല്‍ കോവിഡ് കാലത്ത് ഈ ജോലി നഷ്ടമായിരുന്നു. ഇതോടെ സാമ്പത്തിക പ്രതിസന്ധിയിലാവുകയായിരുന്നു. സഹോദരിയുടെ വിവാഹം നിഞ്ചയിച്ചത് ഇതു മൂലം നീട്ടി വച്ചു. വിപിന്റെ അച്ഛന്‍ മരപ്പണിക്കാരനായിരുന്നു. ഇദ്ദേഹം 5 കൊല്ലം മുമ്പാണ് മരിച്ചത്.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !