ന്യൂഡല്‍ഹി| പാര്‍ലമെന്റ് സമ്മേളനത്തില്‍ തുടര്‍ച്ചയായി പങ്കെടുക്കാതിരിക്കുന്ന ബിജെപി എംപിമാര്‍ക്ക് മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി.
'സ്വയം മാറൂ, അല്ലെങ്കില്‍ മാറ്റങ്ങളുണ്ടാകും-മോദി പറഞ്ഞു. ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് മോദി എംപിമാരെ വിമര്‍ശിച്ചത്. 'ദയവായി കൃത്യമായി പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കൂ. ഇതുമായി ബന്ധപ്പെട്ട് തുടര്‍ച്ചയായി സമ്മര്‍ദം ചെലുത്തുന്നത് നല്ലതല്ല. കുട്ടികളെപ്പോലെ പരിഗണിക്കാനാകില്ല. നിങ്ങള്‍ മാറാന്‍ തയാറായില്ലെങ്കില്‍ അതുമൂലം പല മാറ്റങ്ങളും സംഭവിക്കും'- നരേന്ദ്ര മോദി പറഞ്ഞു.
ബിജെപി സര്‍ക്കാരിനെതിരെ പാര്‍ലമെന്റില്‍ പ്രതിപക്ഷ പ്രതിഷേധം ശക്തമാണ്. നാഗാലാന്‍ഡില്‍ സൈന്യം നടത്തിയ വെടിവയ്പ്പില്‍ ഗ്രാമീണര്‍ കൊല്ലപ്പെട്ടതുള്‍പ്പെടെ നിരവധി വിഷയങ്ങളില്‍ സര്‍ക്കാര്‍ പ്രതിരോധത്തിലായി. 12 പ്രതിപക്ഷ എംപിമാരെ സസ്പെന്‍ഡ് െചയ്തതിലും പ്രതിഷേധം രൂക്ഷമാണ്. നവംബര്‍ 29നാണ് പാര്‍ലമെന്റ് ശീതകാല സമ്മേളനം ആരംഭിച്ചത്. ഡിസംബര്‍ 23 വരെയാണ് സമ്മേളനം. എന്നാല്‍ ഇരു സഭകളും പ്രതിപക്ഷ പ്രതിഷേധം മൂലം മൂന്നോട്ടുപോകാന്‍ സാധിക്കാത്ത അവസ്ഥയാണ്. ആഭ്യന്തര മന്ത്രി അമിത് ഷാ, വ്യവസായ മന്ത്രി പീയുഷ് ഗോയല്‍, വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കര്‍, ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !