ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.3 ശതമാനം, നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 160 പേര്‍ക്ക് ഉറവിടം വ്യക്തമല്ലാത്തത് രണ്ട് പേരുടെ
മലപ്പുറം ജില്ലയില്‍ ചൊവ്വാഴ്ച (ഡിസംബര്‍ 07) 163 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 2.3 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് രേഖപ്പെടുത്തിയത്. ആകെ 7,109 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 160 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രണ്ട് പേരുടെ വൈറസ് ഉറവിടം വ്യക്തമല്ല. ജില്ലയ്ക്ക് പുറത്ത് നിന്നുമെത്തിയ ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയില്‍ 48,90,422 ഡോസ് കോവിഡ് പ്രതിരോധ വാക്സിനാണ് ഇതുവരെ നല്‍കിയത്. ഇതില്‍ 30,53,633 പേര്‍ക്ക് ഒന്നാം ഡോസും 18,34,789 പേര്‍ക്ക് രണ്ട് ഡോസ് വാക്സിനുമാണ് നല്‍കിയത്.
ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !