ആശ്രയമാഗ്രഹിക്കുന്നവർക്ക് അത്താണിയായി കെ എം സി സി യും മുസ്ലീം ലീഗും എന്നും തുടരുമെന്നും, എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് നേരിൻ്റെ വഴിയിൽ സംഘടിക്കണമെന്നും, മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ. കോട്ടക്കൽ മണ്ഡലം ദുബൈ കെ.എം സി സി സംഘടിപ്പിച്ച ഇൻതിസാബ് 2021 പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് കൊണ്ട് ദുബായിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ദുബൈ കെ എം സി സി അൽബറാഹ ആസ്ഥാനത് പ്രത്യേകം സജ്ജമാക്കിയ വേദിയിൽ നടന്ന പൊതുസമ്മേളനം ജനപങ്കാളിത്യം കൊണ്ടും സംഘാടന മികവ് കൊണ്ടും ശ്രദ്ധേയമായി. ദുബൈ കെ എം സി സി യുടെ ചരിത്രത്തിൽ മണ്ഡലം കമ്മിറ്റികൾ നടത്തിയതിൽ വെച്ച് ഏറ്റവും ശ്രദ്ധയാകർശിച്ച പൊതുസമ്മേളനമായിട്ടത് മാറി. കോട്ടക്കൽ മണ്ഡലo പ്രസിഡന്റ് സിവി അഷ്‌റഫ് അധ്യക്ഷത വഹിച്ച പരിപാടി മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജിയും, കോട്ടക്കൽ നിയോജക മണ്ഡലം എം എൽ എ പ്രൊഫസർ - ആബിദ് ഹുസൈൻ തങ്ങൾ എം എൽ എ ഉൾപ്പടെ നിരവധി നേതാക്കൾ പരിപാടിയിൽ പങ്കെടുത്തു. ആനുകാലിക രാഷ്ട്രീയ സംഭവങ്ങളും, വഖഫ് ഏറ്റെടുക്കൽ നിയമ നിർമ്മാണവും ഉൾപ്പടെ ന്യൂനപക്ഷ സമുദായത്തെ ബാധിക്കുന്ന നിരവധി വിശയങ്ങളിൽ ഊന്നിക്കൊണ്ടുള്ള കെ.എം ഷാജിയുടെ പ്രസംഗം പ്രവർത്തകരിൽ ആവേശം വിതറി. മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളിലൂന്നി നിയോജക മണ്ഡലം എം എൽ എ അബിദ് ഹുസൈൻതങ്ങളും സംസാരിച്ചു.
കോട്ടക്കൽ മണ്ഡലം ദുബൈ KMCC യുടെ സമീപകാല പ്രവർത്തനങ്ങൾ വിശദമാക്കുന്ന ഡോക്യംമെൻ്ററി, കമ്മിറ്റിയുടെ പ്രവർത്തന മികവ് തെളിയിക്കുന്നതായി . മലബാർ സമരത്തിൻ്റെ നൂറാം വാർഷികം ആeഘാഷിക്കുന്ന വേളയിൽ മലബാർ സമരത്തിൽ കോട്ടക്കലിൻ്റെ പങ്ക് വിശദമാക്കുന്ന പ്രബന്ധം വി.കെ. റഷീദ് കാട്ടിപ്പരുത്തി അവതരിപ്പിച്ചു.
സമ്മേളനത്തിൽ പുത്തൂർ റഹ്മാൻ സാഹിബ്, പി.കെ. അൻവർ നഹ, ഇബ്രാഹിം എളേറ്റിൻ, മുസ്തഫ തിരുർ , ചെമ്മുക്കൻ യാഹു മോൻ ഹാജി, പി.വി നാസർ, ഫക്രുദീൻ മാറാക്കര, മുജീബ് കോട്ടക്കൽ,എടയൂർ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് മൊയ്തു എടയൂർ, കൽപകഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.പി. വഹീദ, സലാല കെ എം സി സി കേന്ദ്ര കമ്മിറ്റി സെക്രട്ടറി ഷബീർ കാലൊടിഎന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. മണ്ഡലം ഭാരവാഹികളായ അസീസ് വേളേരി, അബൂബക്കർ പൊന്മള,മുസ്തഫ കൂരിയാട്, ഷമീം മാറാക്കര, റസാഖ് വളാഞ്ചേരി, സൈദ് മാറാക്കര,ഇസ്മായീൽ കോട്ടക്കൽ, നിസാമുദ്ധീൻ ഇരിമ്പിളിയം,റഹീം പൊന്മള എന്നിവരും മണ്ഡലത്തിലെ വളണ്ടിയർ മാരും പരിപാടി നിയന്ത്രിച്ചു.
കോട്ടക്കൽ മണ്ഡലം ജനറൽ സെക്രട്ടി ലത്തീഫ് തെക്കഞ്ചേരി സ്വാഗതവും ട്രഷറർ ഉസ്മാൻ എടയൂർ നന്ദിയും പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !