മലപ്പുറം | കനി ഇന്റർനാഷണൽ വാട്ട്സ് ആപ്പ് കൂട്ടായ്മ ആഭിമുഖ്യത്തിൽ രണ്ടാമത് മറഡോണ അനുസ്മരണ ഫുട്ബോൾ മാച്ച് മലപ്പുറം ക്ലബ്ബ് വൺ ടർഫിൽ നടത്തി.
വിവിധ ജില്ലയിൽ നിന്നുള്ള കലാകാരൻമാരായ ഗ്രൂപ്പ് അംഗങ്ങൾ, സീനിയറും , ജൂനിയറും ആയി ട്ടാണ് സൗഹാർദ്ദ മത്സരം നടത്തിയത് . റിട്ട. എയർ ഫോഴ്സ് ഉദ്യോഗസ്ഥൻ നൗഷാദ് ഖാൻ പാലക്കാട് സംവിധാനം ചെയ്ത മറഡോണ ജീവചരിത്ര ഡോക്യുമെന്ററി പ്രദർശനത്തിലൂടെയാണ് പരിപാടികൾ തുടങ്ങിയത്.
സീനിയർ ഫുട്ബോൾ താരമായ സൂപ്പർ സ്റ്റുഡിയോ അഷ്റഫ്, ഫുട്ബോൾ നിരൂപകൻ സലീം വരിക്കോടൻ, നാഷണൽ റൈഫിൾ ഷൂട്ടർ നാസർ CH, റഷീദ് പൂക്കാട്ടിൽ എന്നിവരെ ചടങ്ങിൽ ആദരിച്ചു . മലപ്പുറം ജില്ല പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ കളി കിക്കോഫ് ചെയ്തു. മലപ്പുറം മുൻസിപ്പൽ ചെയർമാൻ മുജീബ് കാടേരി, കൗൺസിലർമാരായ സുരേഷ് .സി , പി.കെ.സക്കീർ , നൗഷാദ് സി എച്ച്, സബീർ പി.എസ്.എ. എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
കനി ഭാരവാഹികളായ നൗഷാദ് മാമ്പ്ര, കമറുദ്ദീൻ കലാഭവൻ, ഷംസാദ് ബീഗം പാലക്കാട് , ഷിഫ് ലി തൃശ്ശൂർ, പത്മശ്രീ എറണാകുളം, സാലിഹ് ഫൈസൽ ബാബു, ഷൈനി എറണാകുളം എന്നിവർ നേതൃത്യം നൽകി
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !