മലപ്പുറം| 'മുഹ്‌യിദ്ദീൻ മാല സാഹിത്യവും ' എന്ന പ്രമേയത്തിൽ സോൺ കേന്ദ്രങ്ങളിൽ സമസ്ത കേരള സുന്നി യുവജന സംഘം സംഘടിപ്പിക്കുന്ന പൈതൃക വേദികൾക്ക് മലപ്പുറം ഈസ്റ്റ് ജില്ലയിൽ തുടക്കമായി. മഞ്ചേരി നെല്ലിക്കുത്ത് മഖ്ദൂമിയ്യ നഗറിൽ നടന്ന പരിപാടി എസ്.വൈ. എസ് സംസ്ഥാന സെക്രട്ടറി ഇ.കെ. മുഹമ്മദ് കോയ സഖാഫി ഉദ്ഘാടനം ചെയ്തു. മുഹ് യിദ്ധീൻ മാലയിലെ സാഹിത്യം കൂടുതൽ പഠനങ്ങൾക്ക് വിധേയമാക്കണമെന്നും അധിനിവേശ വിരുദ്ധ സമരങ്ങളിൾ മുഹ് യിദ്ധീൻ മാല ചെലുത്തിയ സ്വാധീനം വളരെ വലുതാണെന്നും അദ്ദേഹം പറഞ്ഞു.ജില്ലാ പ്രസിഡന്റ് സി കെ ഹസൈനാർ സഖാഫി കുട്ടശ്ശേരി അദ്ധ്യക്ഷത വഹിച്ചു.
ഡിസംബർ 9 ന് പെരിന്തൽമണ്ണ, 10 ന് കൊളത്തൂർ , പുളിക്കൽ, 14 ന് നിലമ്പൂർ, 16 ന് കൊണ്ടോട്ടി, വണ്ടൂർ , 17 ന് മലപ്പുറം, അരീക്കോട്, എടവണ്ണപ്പാറ എന്നിവിടങ്ങളിൽ ചർച്ചാ സമ്മേളനം നടക്കും. ഉദ്ഘാടന പരിപാടിയിൽ
അബ്ദുൽ റഷീദ് സഖാഫി ഏലംകുളം മുഖ്യ പ്രഭാഷണം നടത്തി. എം.സുലൈമാൻ സഅദി തോട്ടു പൊയിൽ, ഫാറൂഖ് സഖാഫി നെല്ലിക്കുത്ത്, പി.കെ.അബൂബക്കർ സഖാഫി, വി.അബ്ദുള്ള സഖാഫി, ശിഹാബ് മഞ്ഞപ്പറ്റ, അബൂബക്കർ ഖാസിമി, കെ.എം ഇസ്‌ഹാഖ് ഹാജി എന്നിവർ സംബന്ധിച്ചു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !