വാരാന്ത്യ അവധിയില്‍ മാറ്റം വരുത്തി യുഎഇ; പ്രവൃത്തി സമയം കുറച്ചു

0
യുഎഇയില്‍ പുതിയ വാരാന്ത്യ അവധി; പ്രവൃത്തി സമയം കുറച്ചു | New weekend in the UAE; Reduced working hours

വാരാന്ത്യ അവധിയില്‍ മാറ്റം വരുത്തി യുഎഇ. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷവും ശനി, ഞായര്‍ എന്നിവയും വാരാന്ത്യ അവധിയായി മാറും. ഇതോടെ നാലര ദിവസമായിരിക്കും പ്രവൃത്തി ദിവസമെന്ന് അധികൃതര്‍ വ്യക്തമാക്കി. എല്ലാ ഫെഡറല്‍ സര്‍ക്കാര്‍ വകുപ്പുകളും 2022 ജനുവരി 1 മുതല്‍ പുതിയ വാരാന്ത്യത്തിലേക്ക് മാറുമെന്ന് യുഎഇ പ്രഖ്യാപിച്ചു. സര്‍ക്കാര്‍ വകുപ്പുകളില്‍ തിങ്കള്‍ മുതല്‍ വ്യാഴം വരെ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് വെള്ളിയാഴ്ച പകുതി ദിവസം കൂടി അവധി ലഭിക്കും. സ്വകാര്യ മേഖലയുമായി ബന്ധപ്പെട്ട് പ്രത്യേക നിര്‍ദേശങ്ങളോ മാര്‍ഗനിര്‍ദേശങ്ങളോ നല്‍കിയിട്ടില്ല.

ഫെഡറല്‍ ജീവനക്കാര്‍ തിങ്കള്‍ മുതല്‍ വ്യാഴം വരെ 7.30 മുതല്‍ 3.30 വരെയും വെള്ളിയാഴ്ച രാവിലെ 7.30 മുതല്‍ ഉച്ചവരെയും ജോലി ചെയ്താല്‍ മതിയെന്നാണ് പുതിയ സംവിധാനം അര്‍ത്ഥമാക്കുന്നത്. വെള്ളിയാഴ്ചകളില്‍ ഫ്‌ലെക്‌സിബിള്‍ വര്‍ക്കിംഗ്, വര്‍ക്ക് ഫ്രം ഹോം ഓപ്ഷനുകള്‍ എന്നിവയ്ക്ക് സാധ്യതയുണ്ട്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.15-ന് പ്രഭാഷണങ്ങളും പ്രാര്‍ത്ഥനകളും നടക്കും. പുതിയ നീണ്ട വാരാന്ത്യം ‘ഉല്‍പാദനക്ഷമത വര്‍ദ്ധിപ്പിക്കുകയും തൊഴില്‍-ജീവിത ബാലന്‍സ് മെച്ചപ്പെടുത്തുകയും ചെയ്യും’, യുഎഇ ഗവണ്‍മെന്റ് മീഡിയ ഓഫീസ് ട്വീറ്റില്‍ പറഞ്ഞു.



ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
കൂടുതല്‍ വായനയ്ക്ക്...

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !