കൊവിഡ് കേസുകൾ വർദ്ധിക്കുകയും ഒമിക്രോൺ വ്യാപനം രൂക്ഷമാകുകയും ചെയ്യുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കി ഗൾഫ് രാജ്യങ്ങൾ. പൊതുസ്ഥലങ്ങളിലും ഓഫീസുകളിലും പ്രവേശിക്കുന്നതിനും പതിനെട്ട് വയസ് കഴിഞ്ഞ വിദേശികൾക്ക് രാജ്യത്ത് എത്തുന്നതിനും ഒമാനിൽ രണ്ട് ഡോസ് വാക്സിൻ നിർബന്ധമാക്കി.
പൊതുയിടങ്ങളിൽ പ്രവേശിക്കുന്നതിന് 72 മണിക്കൂറിനകമുള്ള ആർ ടി പി സിആർ നെഗറ്റീവ് റിപ്പോർട്ട് കൈയിൽ കരുതണം. ആരോഗ്യപ്രശ്നങ്ങൾമൂലം വാക്സിൻ എടുക്കാൻ സാധിക്കാത്തവർ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം. അസ്ട്രസെനക (കൊവിഷീൽഡ്), കൊവാക്സിൻ, ഫൈസർ,ജോൺസൺ ആൻഡ് ജോൺസൺ, മൊഡേണ, സ്‌പുട്നിക്- വി, സിനോവാക്, സിനോഫാം എന്നീ വാക്സിനുകൾക്കാണ് ഒമാൻ അംഗീകാരം നൽകിയത്.
അബുദാബിയിൽ 48 മണിക്കൂറിനകമുള്ള ആർ ടി പി സി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റും ഗ്രീൻപാസും ഉള്ളവർക്കേ പൊതുപരിപാടികളിൽ പങ്കെടുക്കാൻ സാധിക്കുകയുള്ളൂ. വാക്സിനേഷന്റെയും പി സി ആർ പരിശോധനയുടെയും അടിസ്ഥാനത്തിലാണ് ഗ്രീൻപാസ് നൽകുന്നത്. മറ്റ് എമിറേറ്റുകളിൽ നിന്ന് അബുദാബിയിൽ എത്തുന്നവർക്ക് കൊവിഡ് പരിശോധന നിർബന്ധമാക്കി.
കുവൈത്തിൽ എത്തുന്നവർ മൂന്ന് ദിവസത്തെ നിർബന്ധിത ക്വാറന്റൈൻ പാലിക്കണം. 72 മണിക്കൂറിന് ശേഷം പി സി ആർ പരിശോധനയിൽ നെഗറ്റീവ് ആയാൽ പുറത്തിറങ്ങാം. പോസിറ്റീവ് ആകുകയാണെങ്കിൽ പത്ത് ദിവസം കൂടി ക്വാറന്റൈനിൽ തുടരേണ്ടി വരും.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !