ഒമിക്രോണ്‍ വകഭേദം പുതിയ ആശങ്കയായതോടെ വിദേശികളുടെ വരവിനു കൂടുതല്‍ രാജ്യങ്ങള്‍ നിബന്ധനങ്ങള്‍ കര്‍ശനമാക്കി.
ഇന്ത്യയില്‍നിന്ന് ഉള്‍പ്പെടെ എത്തുന്നവര്‍ ഒരു ദിവസം മുന്‍പു നടത്തിയ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ 3 മാസത്തിനുള്ളിലെ രോഗമുക്തിയുടെ തെളിവോ ഹാജരാക്കണമെന്ന് യുഎസ് പുതിയ ചട്ടം കൊണ്ടുവന്നു.
വിമാനം പുറപ്പെടുന്നതിന് ഒരു ദിവസം മുന്‍പുള്ള പരിശോധനയുടെ സര്‍ട്ടിഫിക്കറ്റാണു വേണ്ടത്. അതിനിടെ, ന്യൂയോര്‍ക്കില്‍ 8 പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചു. മാസച്യുസിറ്റ്സ്, വാഷിങ്ടന്‍, ന്യൂജഴ്സി, ജോര്‍ജിയ തുടങ്ങിയ സംസ്ഥാനങ്ങളിലും ഒമിക്രോണ്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
യാത്ര പുറപ്പെടുന്നതിനു 48 മണിക്കൂര്‍ മുന്‍പുള്ള നെഗറ്റീവ് പിസിആര്‍ പരിശോധനാഫലം ബ്രിട്ടന്‍ നാളെ മുതല്‍ നിര്‍ബന്ധമാക്കി. യാത്രാവിലക്കുള്ള രാജ്യങ്ങളുടെ പട്ടികയില്‍ നൈജീരിയയെയും ഉള്‍പ്പെടുത്തി.
ഓസ്ട്രേലിയയില്‍ 5 വയസ്സിനും 11 വയസ്സിനും ഇടയിലുള്ള കുട്ടികള്‍ക്ക് ഫൈസര്‍ വാക്സീന്‍ അംഗീകാരമായി. ജനുവരി 10 മുതല്‍ കുത്തിവയ്പു തുടങ്ങിയേക്കും. ബ്രസീലിലെ റിയോ ഡി ജനീറോ പുതുവത്സര ആഘോഷങ്ങള്‍ റദ്ദാക്കി. നെതര്‍ലന്‍ഡ്സില്‍ കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ജനകീയ പ്രതിഷേധം തുടരുന്നു.
ഒമിക്രോണ്‍ ആശങ്കയ്ക്കിടയിലും ക്രിസ്മസ് ആഘോഷത്തിനു ബത്‌ലഹമില്‍ തുടക്കമായി. തിരുപ്പിറവി ദേവാലയത്തിനു മുന്നില്‍, കൂറ്റന്‍ ക്രിസ്മസ് മരം പല നിറത്തിലുള്ള വിളക്കുകളാല്‍ അലങ്കരിച്ചു. കഴിഞ്ഞ ക്രിസ്മസ് കാലത്തു വിജനമായിരുന്ന ഇവിടം ഇത്തവണ കൂടുതല്‍ സഞ്ചാരികളെ പ്രതീക്ഷിക്കുന്നു.
ദക്ഷിണാഫ്രിക്ക കുട്ടികള്‍ക്കുള്ള വാക്സീന്‍ തേടുന്നു. 12 വയസ്സില്‍ താഴെയുള്ള ഒട്ടേറെ കുട്ടികളില്‍ ഒമിക്രോണ്‍ വ്യാപനമുണ്ടെങ്കിലും രോഗബാധ ശക്തമല്ല. 12 വയസ്സില്‍ താഴെയുള്ളവര്‍ക്കുള്ള ഒരു വാക്സീനും ദക്ഷിണാഫ്രിക്കയില്‍ റജിസ്റ്റര്‍ ചെയ്തിട്ടില്ല.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !