മലപ്പുറം | വർഗ്ഗീയ ധ്രുവീകരണത്തെ ചെറുക്കാൻ യുവാക്കൾ മുന്നോട്ട് വരണമെന്ന് എസ്.വൈ.എസ് മലപ്പുറം ഈസ്റ്റ് ജില്ല ജനറൽ സെക്രട്ടറി വി.പി.എം. ഇസ്ഹാഖ് പറഞ്ഞു. മലപ്പുറം ഗ്രൈസ് ഓഡിറ്റോറിയത്തിൽ നടന്ന എസ്.വൈ.എസ് ഗൈഡ് കോൺഫറൻസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളം മത സൗഹാർദ്ദത്തിന്റെയും സാഹോദര്യത്തിന്റെയും പൈതൃക ഭൂമിയാണ്. ഇത് തകർക്കാൻ ഒറ്റപ്പെട്ട ചില സംഘങ്ങളുടെ ശ്രമങ്ങൾ ഉയർന്നു വരുന്നുണ്ട്. ഇത് തകർക്കാൻ നാം തയ്യാറാകണം എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ജില്ലയിൽ പുതുതായി നിലവിൽ വരുന്ന ഇരുന്നൂറ് എസ്.വൈ. എസ് ഗ്രാമങ്ങളിലേക്കുള്ള ഗൈഡുമാരുടെ സംഗമത്തിൽ ജില്ലാ പ്രസിഡണ്ട് സി.കെ.ഹസൈനാർ അധ്യക്ഷത വഹിച്ചു. സഖാഫി ഉപാധ്യക്ഷൻ മുഈനുദ്ദീൻ സഖാഫി ആമുഖ പ്രഭാഷണം നടത്തി. സെക്രട്ടറി സി.കെ. ശക്കീർ പദ്ധതി അവതരിപ്പിച്ചു. ജില്ലാ ഭാരവാഹികളായ പി.പി.മുജീബ് റഹ്മാൻ , ടി.സിദ്ദീഖ് സഖാഫി, പി. യൂസുഫ് സഅദി, ടീം ഒലീവ് ജില്ലാ ചീഫ് കെ.സൈനുദ്ദീൻ സഖാഫി തുടങ്ങിയവർ സംസാരിച്ചു.
Read Also:
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !