ഇറ്റലിയിൽ നിന്നും അമൃത്‌സറിലെത്തിയ എയർ ഇന്ത്യ വിമാനത്തിലെ 125 യാത്രക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് ഉച്ചയോടെയെത്തിയ വിമാനത്തിൽ ആകെ 179 യാത്രക്കാരാണുണ്ടായിരുന്നത്. വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.
ആർടിപിസിആർ അടക്കമുള്ള ടെസ്റ്റുകൾ നടത്തിയാണ് യാത്രാക്കാരെ വിമാനത്തിനകത്തേക്ക് പ്രവേശിപ്പിക്കുന്നത്. ഇത്രയധികം ആളുകൾക്ക് എങ്ങനെ ഒരുമിച്ച് കൊവിഡ് ബാധിച്ചുവെന്നതിൽ വ്യക്തതയില്ല. രോഗം സ്ഥീരികരിച്ചവരെ വിമാനാത്താവളത്തിൽ നിന്നും നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്.
അതേസമയം, രാജ്യത്താകമാനം കോവിഡ്, ഒമിക്രോണ്‍ രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തുന്നത്. വ്യാഴാഴ്ച മാത്രം 90000 ത്തോളം പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് രേഖപ്പെടുത്തിയത്.
ഈ വാർത്ത കേൾക്കാം
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !