തിരൂർ ജില്ലാ ആശുപത്രിയിൽ ലിഫ്റ്റ് പൊട്ടിവീണ് 8 പേർക്കു പരുക്ക്

0
തിരൂർ ജില്ലാ ആശുപത്രിയിൽ ലിഫ്റ്റ് പൊട്ടിവീണ് 8 പേർക്കു പരുക്ക് | 8 injured in lift collapse at Tirur district hospital

തിരൂർ
|ജില്ലാ ആശുപത്രിയിലെ ലിഫ്റ്റ് അഞ്ചാം നിലയിൽനിന്ന് താഴെ വീണ് 8 പേർക്ക് പരുക്ക്. ഇതിൽ 3 പേർക്ക് സാരമായി പരുക്കേറ്റു. കൽപറ്റ സ്വദേശി പാലയ്ക്കപ്പറമ്പിൽ സഫിയ (53), തിരുനാവായ സൗത്ത് പല്ലാർ മണ്ണൂപ്പറമ്പിൽ സുലൈമാൻ (46), കാടാമ്പുഴ കോരങ്ങത്ത്പറമ്പിൽ സാലിഹ് (42) എന്നിവർക്കാണ് സാരമായി പരുക്കേറ്റത്. ഇന്നലെ രാത്രി ഏഴോടെയാണ് അപകടം. രോഗികൾക്കായുള്ള ലിഫ്റ്റാണ് പൊട്ടിവീണത്. 

പതിനഞ്ചോളം പേർ ലിഫ്റ്റിൽ ഉണ്ടായിരുന്നതായാണ് വിവരം. പരുക്കേറ്റവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രോഗികളുടെ കൂട്ടിരിപ്പുകാരാണു സാരമായി പരുക്കേറ്റ മൂവരും. നാലാം നിലയിൽ നിന്നാണ് ഇവർ കയറിയത്. ഇതിനു ശേഷം ലിഫ്റ്റ് അ‍ഞ്ചാം നിലയിലേക്ക് പോയി. ഇവിടെനിന്ന് പത്തിലേറെ പേർ ലിഫ്റ്റിൽ കയറി. ഇതോടെ ലിഫ്റ്റിന്റെ വാതിൽ അടയാതായി. കുറച്ചുപേർ തിരിച്ചിറങ്ങിയതോടെ വാതി‍ൽ അടഞ്ഞെങ്കിലും ലിഫ്റ്റിന് അനക്കമില്ലാതായി. തുടർന്ന് ശക്തിയായി താഴേക്ക് പതിക്കുകയായിരുന്നെന്ന് ലിഫ്റ്റിലുണ്ടായിരുന്നവർ പറഞ്ഞു. 

ബ്രേക്കർ സംവിധാനം കേടായതാണ് പൊട്ടിവീഴാനുള്ള കാരണം എന്നാണ് പ്രാഥമിക വിവരം. ജീവനക്കാർക്കും രോഗികൾക്കുമായി 2 ലിഫ്റ്റുകളാണു ജില്ലാ ആശുപത്രിയിൽ ഉള്ളത്. 2020 ഓഗസ്റ്റിലാണ് ഇതിന്റെ പ്രവർത്തനം തുടങ്ങിയത്. ലിഫ്റ്റിന്റെ ബെയറിങ് സംവിധാനത്തിന് കാലങ്ങളായി കേടുണ്ടായിരുന്നതായി രോഗികൾ ആരോപിച്ചു. അമിത ഭാരമാണ് ലിഫ്റ്റ് വീഴാനുള്ള കാരണമെന്ന് ആശുപത്രി ജീവനക്കാർ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
കൂടുതല്‍ വായനയ്ക്ക്...

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !