കൊവിഡിന്റെ മൂന്നാം തരംഗം ലോകത്ത് ആശങ്കപരത്തിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയിൽ ഒമിക്രോൺ കേസുകൾ വർദ്ധിച്ചുകൊണ്ടിരിക്കുന്നതിനാൽ സംസ്ഥാന സർക്കാരുകൾ ഇതിനകം തന്നെ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തുടങ്ങി. ചില സംസ്ഥാനങ്ങളിൽ സ്കൂളുകളും കോളേജുകളും അടച്ചിരിക്കുകയാണ്. രാത്രി കർഫ്യൂ വീണ്ടും ഏർപ്പെടുത്തി. എന്നാൽ ഇപ്പോൾ ഒമിക്രോണിന് പിന്നാലെ കൊവിഡിന്റെ മറ്റൊരു വകഭേദം കൂടി കണ്ടെത്തിയിരിക്കുകയാണ്.
ഫ്രാൻസിലുള്ള മാഴ്സിലിസ് പ്രദേശത്താണ് പന്ത്രണ്ടോളം പേരിൽ പുതിയ വകഭേദം കണ്ടെത്തിയത്. 'വേരിയന്റ് ഐഎച്ച്‌യു' എന്നാണ് പുതിയ വകഭേദത്തിന് പേര് നൽകിയിരിക്കുന്നത്. ഈ വകഭേദത്തിന് ഒമിക്രോണിനെക്കാൾ രോഗവ്യാപനശേഷി കൂടുതലാണെന്നാണ് ആരോഗ്യ വിദഗ്ദ്ധരുടെ വിലയിരുത്തൽ. ഈ പുതിയ വകഭേദത്തിന് വുഹാനിൽ കണ്ടെത്തിയ ആദ്യ കൊവിഡ് വൈറസിൽ നിന്ന് 46തവണ ജനിതക വ്യതിയാനം സംഭവിച്ചിട്ടുണ്ട്. അതിനാൽ വാക്സിനെ പ്രതിരോധിക്കാനുള്ള ശേഷിയും പുതിയ വകഭേദത്തിന് കൂടുതലായിരിക്കും.
കഴിഞ്ഞ വർഷം ദക്ഷിണാഫ്രിക്കയിൽ നിന്നെടുത്ത ഒരു സാമ്പിളിലാണ് ഒമിക്രോൺ വേരിയന്റ് കണ്ടെത്തിയത്. അതിനുശേഷം 100 ലധികം രാജ്യങ്ങളിലേക്ക് ഇന്ന് ഒമിക്രോൺ വ്യാപിച്ചിരിക്കുകയാണ്. ഇന്ത്യയിൽ ഏകദേശം 1,900 പേർക്കാണ് രോഗം ഒമിക്രോൺ സ്ഥിരീകരിച്ചിരിക്കുന്നത്.
ഈ വാർത്ത കേൾക്കാം
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !