ജിദ്ദ|മലപ്പുറം ജില്ല കെഎംസിസിക്ക് കീഴിലുള്ള ആസ്പയറിന് കീഴിൽ 2020-21 ൽ നടന്ന ഒരു വർഷത്തോളം നീണ്ട നിന്ന് മീഡിയ ട്രെയിനിങ് കോഴ്സിൽ പങ്കെടുത്ത പഠിതാക്കളുടെ സംഗമം നടന്നു. ഷറഫിയ്യയിൽ വെച്ച് നടന്ന സംഗമത്തിൽ പഠിതാക്കളും ജിദ്ദ മലപ്പുറം ജില്ല കെഎംസിസി ഭാരവാഹികളും പങ്കെടുത്തു. മീഡിയ കോഴ്സ് നടത്തുകയും കോവിഡ് മഹാമാരിയിലും കോഴ്സ് നിന്ന് പോകാതെ ഭംഗിയായി പൂർത്തീകരിക്കുകയും ചെയ്ത ജില്ല കെ എം സി സിയെയും അതിന് നേതൃത്വം നൽകുകയും ചെയ്ത കെ എം സി സി ഭാരവാഹികളെ മൊമന്റോ നൽകി ആദരിക്കുകയും ചെയ്‌തു. ചടങ്ങിൽ കെ എം സി സി ഭാരവികളും പഠിതാക്കളും തമ്മിൽ മുഖാമുഖം പരിപാടിയും നടന്നു.
ജില്ല കെഎംസിസി ജനറൽ സെക്രട്ടറി ഹബീബ് കല്ലൻ, ആസ്പിയർ കൺവീനർ സുൽഫിക്കർ ഒതായി എന്നിവർക്കാണ് മീഡിയ കോഴ്സ് പഠിതാക്കളുടെ വക മെമെന്റോ ചടങ്ങിൽ വെച്ച് സമ്മാനിച്ചത്. സീനിയർ പഠിതാക്കളായ ജമാൽ പേരാമ്പ്ര ഹബീബ് കല്ലനും മുസ്തഫ ചെമ്പൻ സുൽഫിക്കർ ഒതായിക്കും മെമെന്റോ നൽകി. ചടങ്ങിൽ കെ എം സി സി ഭാരവികളും പഠിതാക്കളുമായി നടന്ന മുഖാമുഖം പരിപാടിയിൽ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ജിദ്ദ മലപ്പുറം ജില്ല കെഎംസിസി ചെയർമാൻ പി വി ഹസ്സൻ സിദീഖ് ബാബുവുമായി പ്രത്യകം ഇൻട്രാക്ഷൻ നടന്നു, ജില്ല കെഎംസിസി സെക്രട്ടറി വി. വി അഷ്‌റഫ്, മൂഹിയുദ്ധീൻ താപ്പി, ആഷിക് മഞ്ചേരി, റാഷിദ്, ബഷീറലി, തുടങ്ങിയവർ സംഗമത്തിൽ പങ്കെടുത്ത് അനുഭവങ്ങൾ പങ്ക് വെച്ചു. മുഹമ്മദ് കല്ലിങ്ങൽ, നിയാസ് ഇരുമ്പുഴി, എം. സി മനാഫ് എന്നിവർ പരിപാടിക്ക് നേത്രത്വം നൽകി.
കൂടുതല്‍ വായനയ്ക്ക്...
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !