കേരള പോലീസ് സിപിഎം സേനയായി അധപതിച്ചു: എ പി അനില്‍കുമാര്‍ എം എല്‍ എ

0
കേരള പോലീസ് സിപിഎം സേനയായി അധപതിച്ചു: എ പി അനില്‍കുമാര്‍ എം എല്‍ എ | Kerala Police degenerates into CPM: AP Anilkumar MLA
മലപ്പുറം
|കേരള പോലീസ് സി പി എം സേനയായി അധ:പതിച്ചിരിക്കയാണെന്ന് എ പി അനില്‍കുമാര്‍ എം എല്‍ എ പറഞ്ഞു.  സാധാരണ ജനങ്ങള്‍ക്ക് സംരക്ഷണം നല്‍കേണ്ട പോലീസ് ഇപ്പോള്‍ ജനങ്ങളെ ദ്രോഹിക്കുന്ന സമീപനവുമായി മുന്നോട്ടു പോകുന്നത് കേരള ചരിത്രത്തില്‍ ആദ്യത്തെ സംഭവമാണ്. സിപിഎമ്മിന്റെ കൊടി കൂടി ഇനി പോലീസ് സ്‌റ്റേഷനുകളില്‍ ഉയര്‍ത്തേണ്ട കാര്യമേയുള്ളുവെന്നും അനില്‍കുമാര്‍ തുടര്‍ന്നു പറഞ്ഞു. 

ഐ എന്‍ ടി യു സി മലപ്പുറം ജില്ലാ പ്രസിഡന്റായി വി പി ഫിറോസ് ചുമതലയേല്‍ക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അനില്‍കുമാര്‍. മുന്‍ ഡി സി സി പ്രസിഡന്റ് ഇ മുഹമ്മദ് കുഞ്ഞി, കെ പി സി സി ജനറല്‍ സെക്രട്ടറി ആലിപ്പറ്റ ജമീല, യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ പി ടി അജയ് മോഹന്‍, കെ പി സി സി സെക്രട്ടറി വി. ബാബുരാജ്, ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറിമാരായ അസീസ് ചീരാന്‍തൊടി, സക്കീര്‍ പുല്ലാര, പി സി വേലായുധന്‍കുട്ടി, ഐ എന്‍ ടി യു സി നേതാക്കളായ എ കെ അബ്ദുറഹിമാന്‍, ഗോപീകൃഷ്ണന്‍ കോട്ടക്കല്‍, അറക്കല്‍ കൃഷ്ണന്‍, ഹസ്സന്‍ പുല്ലങ്കോട്, സുബൈര്‍ പാച്ചേരി, ചന്ദ്രന്‍ പൊന്നാനി, കെ ടി ഗീത, സദഖത്തുള്ള, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എം കെ മൊഹ്്‌സിന്‍, അസൈനാര്‍, മുഹമ്മദ്ഷാ ഹാജി എന്നിവര്‍ സംസാരിച്ചു.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
കൂടുതല്‍ വായനയ്ക്ക്...
Tags

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !