കൊണ്ടോട്ടി : ദീർഘകാലം ഹജ്ജ് സേവന രംഗത്ത് നിസ്വാർത്ഥ സേവനം ചെയ്ത് കൊണ്ടിരിക്കുന്ന 3 തവണ ഹജ്ജ് കമ്മിറ്റി മെമ്പറായ എച്ച്.മുസമ്മിൽ ഹാജി ചെങ്ങനാശേരിയെ കേരള ഹജ്ജ് വെൽഫെയർ അസോസിയേഷൻ ആദരിച്ചു.
കൊണ്ടോട്ടി എ വൺ ഹോട്ടലിൽ നടന്ന ചടങ്ങ് കേരള സ്റ്റേറ്റ് ഹജ്ജ് കമ്മിറ്റി മെമ്പർ കെ.പി.സുലൈമാൻ ഹാജി ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് പി. അബ്ദുൽ കരീം അധ്യക്ഷത വഹിച്ചു. തറയിട്ടാൽ ഹസൻ സഖാഫി പ്രാർത്ഥന നിർവഹിച്ചു. സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി.മുഹമ്മദ് ഫൈസി ഓഡിയോ സന്ദേശം നൽകി. മുസമ്മിൽ ഹാജിയെ സെക്രട്ടറി ടി.അബ്ദുൽ അസീസ് ഹാജി പൊന്നാട അണിയിച്ചു. കെ.പി.സുലൈമാൻ ഹാജി അദ്ദേഹത്തിനുള്ള മൊമെന്റോ നൽകി.
അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.സി.കുഞ്ഞാപ്പു, കൊണ്ടോട്ടി നഗരസഭ പ്രതിപക്ഷ നേതാവ് ശിഹാബ് കോട്ട, ഹജ്ജ് കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറി പി.ടി.മുഹമ്മദലി, കോഡിനേറ്റർ അഷ്റഫ് അരയങ്കോട്, മുൻഹജ്ജ് കമ്മിറ്റിയംഗങ്ങളായ ശരീഫ് ഹാജി മണിയാട്ടുകുടി, പി.അബ്ദുറഹ്മാൻ ഇണ്ണി, മുസ്‌ലിയാർ സജീർ, ഹജ്ജ് കമ്മിറ്റി മാസ്റ്റർ ട്രെയിനർ പി.പി. മുജീബ് റഹ്മാൻ, ബെസ്റ്റ് മുസ്തഫ, മംഗലം സൻഫാരി, അശ്റഫ് മാസ്റ്റർ സംസാരിച്ചു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !