സംസ്ഥാനത്ത് കൊവിഡ് മരണങ്ങള്‍ അനിയന്ത്രിതമായി വര്‍ദ്ധിക്കുന്നു

0
സംസ്ഥാനത്ത് കൊവിഡ് മരണങ്ങള്‍ അനിയന്ത്രിതമായി വര്‍ദ്ധിക്കുന്നു | Kovid deaths are increasing uncontrollably in the state
തിരുവനന്തപുരം
| സംസ്ഥാനത്ത് കൊവിഡ് മരണങ്ങള്‍ അനിയന്ത്രിതമായി വര്‍ദ്ധിക്കുന്നു. കൊവിഡ്, ഒമിക്രോണ്‍ രോഗികള്‍ വര്‍ദ്ധിക്കുന്നതിനോടൊപ്പം മരണസംഖ്യയും ഉയരുകയാണ്.

ഈ മാസം മാത്രം 608 പേരാണ് കൊവിഡ് ബാധിച്ച്‌ മരിച്ചത്. കൊവിഡ് വ്യാപനം രൂക്ഷമാവുകയാണെന്നും പൂര്‍ണമായും വാക്‌സിന്‍ സ്വീകരിക്കുകയും കൊവിഡ് മുന്‍കരുതലുകള്‍ കൃത്യമായി പാലിക്കുകയും വേണമെന്നും കൊവിഡ് മരണങ്ങള്‍ കണക്കിലെടുത്ത് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്ന മറ്റ് അസുഖങ്ങളുള്ള കൊവിഡ് രോഗികള്‍ ചികിത്സ തേടാന്‍ വൈകുന്നത് അപകടകരമാണെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കൊവിഡ് രോഗികളും മരണവും ഉയരുന്ന സാഹചര്യത്തില്‍ സ്വകാര്യ ആശുപത്രികളെക്കൂടി ഉള്‍പ്പെടുത്തി ചികിത്സാസൗകര്യം വര്‍ദ്ധിപ്പിക്കാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. സ്വകാര്യ ആശുപത്രികളില്‍ 50 ശതമാനം കിടക്കകള്‍ മാറ്റി വയ്ക്കണമെന്ന് ആരോഗ്യ വകുപ്പിന്റെ നിര്‍ദേശമുണ്ട്. എന്നാല്‍ പല ആശുപത്രികളും കൊവിഡ് വാര്‍ഡുകള്‍ തുറക്കാന്‍ തയ്യാറല്ല.

കൊവിഡിന് പുറമേ കൊവിഡിന്റെ വകഭേദങ്ങള്‍ രോഗവ്യാപനം കൂടുതല്‍ ശക്തമാക്കുന്നു. രോഗികളുടെ നിരക്ക് ഉയരുന്നതിനോടൊപ്പം ഗുരുതരാവസ്ഥയിലാകുന്നവരുടെ എണ്ണവും വര്‍ദ്ധിക്കുന്നത് രോഗത്തിന്റെ തീവ്രത സൂചിപ്പിക്കുന്നു. കഴിഞ്ഞ ദിവസം മാത്രം 70 കൊവിഡ് മരണങ്ങളാണ് സംസ്ഥാനത്ത് സ്ഥിരീകരിച്ചത്. രാജ്യത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന പ്രതിദിന മരണസംഖ്യയില്‍ ഒന്നാണ് കേരളത്തിലേതെന്നത് കൂടുതല്‍ ആശങ്കയുയര്‍ത്തുന്നു.

ഓക്‌സിജന്‍ സഹായം വേണ്ടിവരുന്നവരുടെ എണ്ണവും കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച്‌ 91 ശതമാനം വര്‍ദ്ധിച്ചിരിക്കുന്നു. കൊവിഡ് ബാധിച്ച്‌ ഐ സി യുവില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം 57 ശതമാനവും വെന്റിലേറ്റര്‍ ആവശ്യമായി വരുന്നവരുടെ എണ്ണം 23 ശതമാനവും വര്‍ദ്ധിച്ചു.

ജീവിതശൈലീ രോഗങ്ങള്‍ ഉള്ളവര്‍, പ്രമേഹ രോഗികള്‍ എന്നിവര്‍ക്ക് കൊവിഡ് കൂടുതല്‍ അപകടമുണ്ടാക്കുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. കൊവിഡ് ബാധയേറ്റ് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞവര്‍ ചികിത്സ തേടാന്‍ വൈകിയതും മരണനിരക്ക് ഉയരാന്‍ കാരണമായെന്ന് കണ്ടെത്തിയിരുന്നു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
കൂടുതല്‍ വായനയ്ക്ക്...

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !