തിരുവനന്തപുരം| മുഖ്യമന്ത്രി പിണറായി വിജയന്‍ ചികിത്സയ്ക്കായി അമേരിക്കയിലേക്ക്. ജനുവരി 15-നാണ് മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോകുന്നത്. ഇതിന്റെ എല്ലാ ചെലവുകളും സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്ന് വ്യക്തമാക്കി ചീഫ് സെക്രട്ടറി ഉത്തരവിറക്കി.
നേരത്തെ അമേരിക്കയില്‍ ചികിത്സ നടത്തിയിരുന്ന മുഖ്യമന്ത്രി, തുടര്‍പരിശോധനകള്‍ക്കായാണ് വീണ്ടും പോകുന്നത്. ഭാര്യ കമല, പേഴ്‌സണല്‍ അസിസ്റ്റന്റ് സുനീഷ് എന്നിവര്‍ അദ്ദേഹത്തിനൊപ്പമുണ്ടാകും. ജനുവരി 30-ന് അദ്ദേഹം നാട്ടില്‍ തിരിച്ചെത്തും.
മിനിസോട്ടയിലെ മായോ ക്ലിനിക്കിലാണ് മുഖ്യമന്ത്രി ചികിത്സ നടത്തുന്നത്. നേരത്തെ തന്നെ അദ്ദേഹം തുടര്‍പരിശോധനകള്‍ക്കായി അമേരിക്കയിലേക്ക് പോകാനിരുന്നതായിരുന്നു. എന്നാല്‍ കോവിഡ് വ്യാപനവും മറ്റും കണക്കിലെടുത്ത് യാത്ര മാറ്റിവെയ്ക്കുകയായിരുന്നു.
ഈ വാർത്ത കേൾക്കാം
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !