വളാഞ്ചേരിയിൽ കോൺഗ്രസ് ഭവൻ വരുന്നു; ഞായറാഴ്ച നാടിന് സമർപ്പിക്കും

0
വളാഞ്ചേരിയിൽ കോൺഗ്രസ് ഭവൻ വരുന്നു; ഞായറാഴ്ച നാടിന് സമർപ്പിക്കും | Congress Bhavan coming to Valancherry; It will be submitted to Nadu on Sunday
വളാഞ്ചേരി 
|വളാഞ്ചേരി കോൺഗ്രസ് ഭവൻ ജനുവരി 16ന് ഞായറാഴ്ച വൈകുന്നേരം 3 മണിക്ക് കെ.പി.സി.സി.പ്രസിഡണ്ട് കെ.സുധാകരൻ എം.പി.ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നാം ലോകത്തിന് മുമ്പിൽ ഉയർത്തി പിടിച്ച മതേതരത്വവും ജനാധിപതൃവും വെല്ലുവിളികൾ നേരിടുന്ന കാലഘട്ടത്തിലൂടെയാണ് രാജ്യം കടന്ന് പോകുന്നതെന്നും മതവിദ്വേഷം ഉയർത്തി ജനങ്ങളെ തമ്മിലടിപ്പിക്കാനും ജനാധിപത്യ മൂല്യങ്ങൾ ചവിട്ടിമെതിച്ച് അധികാരം ഉറപ്പിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ശ്രമിച്ച് വരുകയാണെന്നും ഇതിനെതിരെ ശക്തമായ ബഹുജനസമരവുമായി കോൺഗ്രസ്സ് മുന്നേറിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ കോൺഗ്രസ്സിൻ്റെ പ്രവർത്തന പദ്ധതികൾക്ക് രൂപം നൽകാൻ സ്വന്തമായ ഒരു ഓഫീസ് ആവശ്യമാണെന്ന പ്രവർത്തകരുടെ ആഗ്രഹം പൂവണിയികയാണെന്നും ഭാരവാഹികൾ പറഞ്ഞു. 

മൂന്നു വർഷം മുമ്പാണ് കെട്ടിടത്തി ന്റെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്.50 ലക്ഷം രൂപ ചിലവിൽ 2500 സ്ക്വയർഫീറ്റിൽ ആണ് രണ്ട് നില കെട്ടിടം പൂർത്തിയാക്കിയത്. ഉദ്ഘാടനത്തോടനുബന്ധിച്ച് വി.എസ്.സി ബാങ്ക് അങ്കണത്തിൽ വെച്ച് നടക്കുന്ന പൊതുയോഗത്തിൽ കെ.പി.സി.സി സെക്രട്ടറി അഡ്വ.ബി.ആർ.എം.ഷെഫീർ,ഡി.സി.സി. പ്രസിഡണ്ട് അഡ്വ. വി എസ് ജോയി,എ.പി.അ നിൽകുമാർ എം.എൽ. എ, പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ,കെ.പി.സി. സി ജനറൽ സെക്രട്ടറിമാരായ ആ ര്യാടൻ ഷൗക്കത്ത്. ആലിപ്പറ്റ ജമീല, യു.ഡി. എഫ് ജില്ലാ ചെയർമാൻ പി.ടി. അജയ്മോഹൻ തുടങ്ങി യു.ഡി.എഫിൻ്റെ സംസ്ഥാന ജില്ലാ നേതാക്കൾ പങ്കെടുക്കും. 

വാർത്താ സമ്മേളനത്തിൽ മണ്ഡലം പ്രസിഡൻ്റ് പറശ്ശേരി അസൈനാർ, മുൻ ബ്ലോക്ക് പ്രസിഡൻ്റ് കെ.വി ഉണ്ണികൃഷ്ണൻ, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി മുഹമ്മദ് പാറയിൽ, മണ്ഡലം വൈസ് പ്രസിഡൻ്റ് രാജൻ മാസ്റ്റർ, ജനറൽ സെക്രട്ടറി ഹബീബ് പറമ്പയിൽ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ശബാബ് വക്കരത്ത് എന്നിവർ പങ്കെടുത്തു.

ഈ വാർത്ത കേൾക്കാം

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
കൂടുതല്‍ വായനയ്ക്ക്...

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !