ലീഗ് നേതൃത്വത്തെ വിമർശിച്ചു; മൂന്ന് എംഎസ്എഫ് നേതാക്കൾക്ക് സസ്‌പെൻഷൻ

0
ലീഗ് നേതൃത്വത്തെ വിമർശിച്ചു; മൂന്ന് എംഎസ്എഫ് നേതാക്കൾക്ക് സസ്‌പെൻഷൻ \ Criticized the league leadership; Suspension of three MSF leaders
കോഴിക്കോട്
|എംഎസ്എഫ് നേതാക്കൾക്കെതിരെ കടുത്ത നടപടിയുമായി മുസ്‌ലിം ലീഗ്. മുന്‍ ജനറൽ സെക്രട്ടറി ലത്തീഫ് തുറയൂര്‍, ജോയിന്റ് സെക്രട്ടറി കെ.എം.ഫവാസ്, പ്രവര്‍ത്തകസമിതിയംഗം കെ.വി.ഹുദൈഫ് എന്നിവരെ മുസ്‌ലിം ലീഗിന്റെയും പോഷക സംഘടനകളുടെയും പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. നേതൃത്വത്തിനെതിരായ വിമർശനങ്ങൾക്ക് പിന്നാലെയാണ് നടപടി. ഗുരുതര അച്ചടക്ക ലംഘനം നടത്തിയെന്ന് കാണിച്ചാണ് സസ്‌പെൻഷൻ.

നേരത്തെ ലത്തീഫ് തുറയൂരിനെ എംഎസ്എഫിന്റെ സംസ്ഥാന ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്ന് മാറ്റിയിരുന്നു. ഇതേത്തുടർന്ന് ഇന്നലെ വാർത്താ സമ്മേളനം നടത്തിയ ലത്തീഫ്, മുസ്‌‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ.സലാം ഉൾപ്പെടെയുള്ളവർക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു.

ഹരിത വിവാദത്തിൽ എംഎസ്എഫിന്റെ മിനിട്ട്സ് തിരുത്താൻ പി.എം.എ.സലാം ആവശ്യപ്പെട്ടിരുന്നു. താനതിന് തയ്യാറായിരുന്നില്ലെന്നായിരുന്നു ലത്തീഫ് വാർത്താസമ്മേളനത്തിൽ പറഞ്ഞത്. മിനിട്ട്സ് ഹാജരാക്കാൻ ആവശ്യപ്പെട്ട് പൊലീസ് ഇപ്പോഴും തനിക്ക് പിന്നാലെയാണ്. എന്നാൽ മിനിട്ട്സ് നേതാക്കളുടെ കയ്യിലാണ്. ഒറിജിനൽ മിനിട്ട്സിനു പകരം തിരുത്തിയതാണ് പൊലീസിന് നൽകുന്നതെങ്കിൽ ഒറിജിനൽ പകർപ്പ് താൻ പുറത്ത് വിടുമെന്നും ലത്തീഫ് പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ സസ്‍പെൻഷൻ.

അതേസമയം, യാതൊരു വിശദീകരണവും ചോദിക്കാതെയാണ് തന്നെ പുറത്താക്കിയതെന്ന് ലത്തീഫ് പ്രതികരിച്ചു.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
കൂടുതല്‍ വായനയ്ക്ക്...

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !