തല്‍ക്കാലം കൊവിഡ് നിയന്ത്രണങ്ങളില്ല; ആള്‍ക്കൂട്ട നിയന്ത്രണം കര്‍ശനമാക്കും

0
തല്‍ക്കാലം കൊവിഡ് നിയന്ത്രണങ്ങളില്ല; ആള്‍ക്കൂട്ട നിയന്ത്രണം കര്‍ശനമാക്കും | Crowd control will be tightened, and for the time being Kovid has no restrictions

  • സ്‌കൂളുകളുടെ പ്രവര്‍ത്തനത്തിലും തത്കാലം നിയന്ത്രണമില്ല. 
  • രാത്രികാല കര്‍ഫ്യൂ ഉണ്ടാകില്ല.

തിരുവനന്തപുരം|സംസ്ഥാനത്ത് കൂടുതല്‍ കൊവിഡ് നിയന്ത്രണങ്ങള്‍ നടപ്പാക്കേണ്ടതില്ലെന്ന് ധാരണ. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്.

സ്‌കൂളുകളുടെ പ്രവര്‍ത്തനത്തിലും തത്കാലം നിയന്ത്രണമില്ല. രാത്രികാല കര്‍ഫ്യൂ ഉണ്ടാകില്ല.

അതേസമയം, സംസ്ഥാനത്ത് പൊതു ചടങ്ങുകള്‍ക്കുള്ള നിയന്ത്രണങ്ങള്‍ തുടരും. പൊതുസ്വകാര്യ ചടങ്ങുകള്‍ക്കും ആള്‍ക്കൂട്ട നിയന്ത്രണം ബാധകമാണ്. വിവാഹം മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാവുന്നവരുടെ എണ്ണം 50 ആയി നിജപ്പെടുത്തി. രാത്രികാല നിയന്ത്രണങ്ങളും യാത്രാ നിരോധനവും നിലവില്‍ നടപ്പാക്കേണ്ടതില്ലെന്നാണ് യോഗത്തില്‍ ഉയര്‍ന്ന അഭിപ്രായം.

അതേസമയം, നിയന്ത്രണങ്ങളുടെ ഭാഗമായി ഓഫിസുകളുടെ പ്രവര്‍ത്തനം പരമാവധി ഓണ്‍ലൈനാക്കാനും യോഗത്തില്‍ നിര്‍ദേശം ഉയര്‍ന്നിട്ടുണ്ട്. ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നേരത്തെ തന്നെ സംസ്ഥാനത്ത് വിവാഹം, മരണാനന്തര ചടങ്ങുകള്‍ ഉള്‍പ്പെടെ പൊതുപരിപാടികള്‍ക്ക് പങ്കെടുക്കാവുന്നവരുടെ എണ്ണം നിജപ്പെടുത്തിയിരുന്നു. ഇതനുസരിച്ച്‌ അടച്ചിട്ട മുറികളില്‍ പരമാവധി 75 പേര്‍ക്കും, തുറസ്സായ സ്ഥലങ്ങളില്‍ പരമാവധി 150 പേര്‍ക്കും മാത്രമാണ് പരിപാടികളില്‍ പങ്കെടുക്കാനാവുക.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
കൂടുതല്‍ വായനയ്ക്ക്...

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !