ജില്ലാ ഹെൽത്ത് ലാബ് ജില്ലാ ആസ്ഥാനത്ത്‌നിന്നും മാറ്റാനുള്ള നീക്കം അവസാനിപ്പിക്കുക: എസ്.വൈ.എസ്

0
ജില്ലാ ഹെൽത്ത് ലാബ്  ജില്ലാ ആസ്ഥാനത്ത്‌നിന്നും മാറ്റാനുള്ള നീക്കം അവസാനിപ്പിക്കുക: എസ്.വൈ.എസ് | End move to relocate District Health Lab from District Headquarters: S.Y.S.
മലപ്പുറം
|മലപ്പുറം സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ ഹെൽത്ത് ലാബ് വിവിധ കാരണങ്ങൾ പറഞ്ഞ്  സ്ഥലം മാറ്റാനുള്ള നീക്കം അവസാനിപ്പിക്കണമെന്ന് എസ്.വൈ.എസ് മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. 

സിവിൽ സ്റ്റേഷന് അകത്തായതിനാൽ  ആളുകൾ പരിശോധനക്ക് എത്തുന്നില്ല എന്നാണ് അധികൃതർ സ്ഥലം മാറ്റത്തിന് കാരണമായി പറയുന്നത്. എന്നാൽ ജില്ലാ ആസ്ഥാനത്ത് തന്നെ സിവിൽ സ്റ്റേഷനിൽ നിന്ന് മാറി മലപ്പുറത്ത് തന്നെ  മറ്റൊരു സ്ഥലത്തേക്ക് ലാബ്  മാറ്റിയാൽ പ്രശ്നത്തിന്  പരിഹാരമാകും. മാത്രമല്ല ആസ്ഥാനത്ത് ആയാൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തുന്നവർക്ക്  സൗകര്യപ്രദവുമാകും.

പൊതു ജനങ്ങൾക്ക്  കുറഞ്ഞ ചിലവിലും സർക്കാർ ആശുപത്രിയിൽ നിന്ന് ഒ.പി. രസീതുമായി വരുന്ന ദരിദ്ര്യ രേഖക്ക് താഴെയുള്ളവർക്കും 18 വയസ്സിന് താഴെയുള്ളവർക്കും പരിശോധന സൗജന്യവുമാണ്. ഈ അവസ്ഥയിൽ  ഹെൽത്ത് ലാബ് സ്ഥലം മാറ്റം പ്രയാസങ്ങൾ സൃഷ്ടിക്കും.  മുൻപും പല പേരിലും  പ്രധാനപ്പെട്ട പല  കേന്ദ്രങ്ങളും ജില്ലാ ആസ്ഥാനത്ത് നിന്നും മാറ്റുന്ന സംഭവം ഉണ്ടായിട്ടുണ്ട്. ജില്ലാ ലാബിനും ഈ അവസ്ഥ ഉണ്ടാകരുതെന്നും പ്രസ്തുത വിഷയത്തിൽ അധികൃതർ അനുകൂലമായ നിലപാട് സ്വീകരിക്കണമെന്നും  ആവശ്യപ്പെട്ടു. 

എസ്.വൈ.എസ് ഈസ്റ്റ് ജില്ലാ പ്രസിഡണ്ട് സി.കെ.ഹസൈനാർ സഖാഫി കുട്ടശ്ശേരി അധ്യക്ഷത വഹിച്ചു.  വി.പി.എം.ഇസ്‌ഹാഖ്‌ , അബ്ദുൽ റഹീം കരുവള്ളി ,  സയ്യിദ്  ശിഹാബുദ്ദീൻ അഹ്‌സനി  ,മുഈനുദ്ദീൻ  സഖാഫി വെട്ടത്തൂർ, സയ്യിദ് മുർതളാ  ശിഹാബ്  സഖാഫി , സിദ്ദീഖ് സഖാഫി വഴിക്കടവ്, സി.കെ. ശക്കീർ അരിമ്പ്ര, പി.പി.മുജീബ് റഹ്‌മാൻ വടക്കേമണ്ണ, പി. യൂസുഫ് സഅദി പൂങ്ങോട് , പി.കെ.മുഹമ്മദ്  ഷാഫി സംസാരിച്ചു.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
കൂടുതല്‍ വായനയ്ക്ക്...
Tags

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !