അനുഭവങ്ങള്‍ നേട്ടങ്ങള്‍ പ്രകാശനം ചെയ്തു; മനുഷ്യ ജീവിതത്തിന് ഉള്‍വെളിച്ചം നല്‍കുന്ന പുസ്തകമെന്ന് സമദാനി

0
അനുഭവങ്ങള്‍ നേട്ടങ്ങള്‍ പ്രകാശനം ചെയ്തു; മനുഷ്യ ജീവിതത്തിന് ഉള്‍വെളിച്ചം നല്‍കുന്ന പുസ്തകമെന്ന് സമദാനി | Experiences released achievements; Samadani says it is a book that sheds light on human life
വളാഞ്ചേരി
| അമ്പാടിയുടെ മാവിന്‍ ചുവട്ടില്‍ പ്രിയ ഡോക്റ്ററെക്കുറിച്ചുള്ള ഓര്‍മകള്‍ നിറഞ്ഞ അന്തരീക്ഷത്തില്‍ അനുഭവങ്ങള്‍ നേട്ടങ്ങള്‍ പ്രകാശനം ചെയ്തു. വളാഞ്ചേരിക്കാരുടെ ജനകീയ ഡോക്റ്ററായിരുന്ന ഡോ. എം. ഗോവിന്ദന്റെ ആത്മകഥ അനുഭവങ്ങള്‍ നേട്ടങ്ങള്‍ ഡോ. എം.പി. അബ്ദു സമദ് സമദാനി എംപിയാണ്  പ്രകാശനം ചെയ്തത്. ഡിസി ബുക്ക്‌സ് പ്രസിദ്ധീകരിച്ച  പുസ്തകം  ഡോ. കെ.ടി. ജലീല്‍ എംഎല്‍എ ഏറ്റുവാങ്ങി അനുസ്മരണ പ്രഭാഷണം നടത്തി. 

മനുഷ്യ ജീവിതത്തിന് ഉള്‍വെളിച്ചം നല്‍കുന്ന പുസ്തകമാണ് ഡോ. ഗോവിന്ദന്റെ ആത്മകഥയെന്ന് ഡോ. എം.പി. അബ്ദു സമദ് സമദാനി എംപി അഭിപ്രായപ്പെട്ടു. ജീവിതം നന്നാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പാഠ പുസ്തകം കൂടിയാണിത്. മനുഷ്യ സ്‌നേഹത്തിന്റെ കെടാവിളക്കായി ജ്വലിക്കുന്ന വ്യക്തിയാണ് ഡോ. ഗോവിന്ദന്‍. തീവ്രസ്‌നേഹത്തോടെയുള്ള ദാമ്പത്യ ബന്ധത്തെക്കുറിച്ചും അമ്മ- മകന്‍ സ്‌നേഹവുമെല്ലാം മനോഹരമായി ഡോക്റ്റര്‍ തന്റെ ആത്മകഥയില്‍ വരച്ചുകാട്ടിയിരിക്കുന്നു. ഈ പുസ്തകം വായിക്കുന്നവര്‍ എന്തായാലും സ്വന്തം കുടുംബത്തെക്കുറിച്ചാലോചിക്കുമെന്ന് ഉറപ്പാണെന്നും സമദാനി അഭിപ്രായപ്പെട്ടു.

കേവലമൊരു ഡോക്റ്റര്‍ മാത്രമായിരുന്നില്ല, സാന്ത്വന സ്പര്‍ശമായി അനുഭവപ്പെട്ട തെന്നലായിരുന്നു ഗോവിന്ദന്‍ ഡോക്റ്ററെന്ന് ഡോ.കെ.ടി. ജലീല്‍ എംഎല്‍എ. വെറുമൊരു ആത്മകഥയല്ല മാത്രമല്ല അനുഭവങ്ങള്‍ നേട്ടങ്ങള്‍. ഒരു കാലഘട്ടത്തെക്കുറിച്ചും അന്നത്തെ സാമൂഹ്യപരിതസ്ഥിതികളെക്കുറിച്ചുമെല്ലാം വിശദമായി ഡോക്റ്റര്‍ പറയുന്നുണ്ട്.  സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും ഇന്നലകള്‍ പുതുതലമുറയ്ക്ക് പഠിക്കാന്‍ പുസ്തകം ഉപകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. പ്രമുഖ എഴുത്തുകാരന്‍ സി. രാധാകൃഷ്ണന്‍ വീഡിയോ സന്ദേശം നല്‍കി. വസന്ത ഗോവിന്ദന്‍,ഐ എം എ സംസ്ഥാന പ്രസിഡന്റ് ഡോക്ടർസീതി,.ഡോ.എന്‍.കെ. മുഹമ്മദാലി (പ്രസിഡന്റ് ഐഎംഎ വളാഞ്ചേരി ചാപ്റ്റര്‍) , ഡോ.കെ.ടി. റിയാസ് (സെക്രട്ടറി ഐഎംഎ വളാഞ്ചേരി ചാപ്റ്റര്‍ ),  ഡോ.മുജീബ് റഹ്‌മാന്‍, മനവേന്ദ്ര നാഥ്, ദുബായ് ഗോൾഡ് ആൻഡ് ഡയമാൻഡ്‌സ് ചെയർമാൻ പി. പി. മുഹമ്മദലി ഹാജിഎം.ടി. അബ്ദുള്‍ അസീസ് തുടങ്ങിയവര്‍ സംസാരിച്ചു.

ഈ വാർത്ത കേൾക്കാം

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
കൂടുതല്‍ വായനയ്ക്ക്...

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !