തിരുവനന്തപുരം| സ്വാതന്ത്രസമര സേനാനി കെ അയ്യപ്പന്‍ പിള്ള അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.
സ്‌റ്റേറ്റ് കോണ്‍ഗ്രസിന്റെ ആദ്യകാല നേതാക്കളില്‍ ഒരാളാണ്. ശ്രീമൂലം പ്രജാസഭയിലെ അംഗമായിരുന്ന ഇദ്ദേഹം രാജ്യത്തെ ഏറ്റവും മുതിര്‍ന്ന അഭിഭാഷകരില്‍ ഒരാള്‍ കൂടിയാണ്.
തിരുവനന്തപുരം കോര്‍പറേഷനിലെ ആദ്യ കൗണ്‍സിലര്‍മാരില്‍ ഒരാളുമായിരുന്ന അയ്യപ്പന്‍ പിള്ളയ്ക്ക് 107 വയസ്സായിരുന്നു.1942ലാണ് അദ്ദേഹം തിരുവനന്തപുരം നഗരസഭ കൗണ്‍സിലറായത്. ഹൃദയസംബന്ധമായ അസുഖങ്ങളെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെ ആറരയോെടെ അന്ത്യം സംഭവിക്കുകയായിരുന്നു.
ഈ വാർത്ത കേൾക്കാം
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !