ദുബായ്| പ്രസിഡന്റ് സത്താർ ചൗക്കിയുടെ അധ്യക്ഷതയിൽ തോട്ടിൽ അബ്ദുറഹ്മാൻ വസതിയിൽ നടന്ന ചടങ്ങിൽ സാമ്പത്തികപരമായി കഷ്ടത അനുഭവിക്കുന്ന ഒരു വ്യക്തിയുടെ മകളുടെ വിവാഹ ധന സഹായം സംഘടനയുടെ ട്രഷറർ നസിർ ഐവ ആക്ടിങ് പ്രെസിഡെന്റ് കുഞ്ഞാമു കിഴൂരിന്
തുക കൈമാറി.
ജിസിസി കെഎംസിസി ചൗക്കി മേഖല കമ്മിറ്റി നിലവിൽ വന്നതിന് ശേഷം നാട്ടിലെ കഷ്ടത അനുഭവിക്കുന്ന പാവപ്പെട്ടവരുടെ വിവാഹത്തിനും വേണ്ടിയും ആതുര സേവന രംഗത്തും മറ്റു ക്ഷേമ കാര്യങ്ങൾക്കും ഓരോ മാസവും നിരവധി സഹായങ്ങളാണ് ചെയ്തു കൊണ്ടിരിക്കുന്നത്. ഏവരുടെയും കണ്ണീരൊപ്പി കൊണ്ടുള്ള പ്രവർത്തനം കൊണ്ടാണ് ജിസിസി കെഎംസിസി ചൗക്കി മേഖലാ കമ്മിറ്റി ഏവരുടെയും ആശ്രയമായി മാറി കൊണ്ടെരിക്കുന്നത് .
ദുബായ് മണ്ഡലം കെഎംസിസി ആക്ടിങ് ജനറൽ സെക്രെട്ടറി സിദീഖ് ചൗക്കി യോഗം ഉൽഘാടനം ചെയ്തു. തഹ്സി മൂപ്പ സ്വാഗതം പറഞ്ഞു. ജിസിസി കമ്മിറ്റി ഭാരവാഹികളും , അംഗങ്ങളുമായ അബ്ദുൽ റഹ്‌മാൻ തോട്ടിൽ , ഹനീഫ് കൊട്ട, റൗഫ് അർജാൽ, ഷുക്കൂർ മുക്രി തുടങ്ങിയവർ കമ്മിറ്റിയുടെ പ്രവർത്തനത്തെ മുക്തകണ്ഠം പ്രശംസിക്കുകയും ചെയ്തു. ട്രഷറർ നസീർ ഐവ നന്ദിയും പറഞ്ഞു
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !