'കെ ഫോണ്‍ ഇങ്ങെത്തി'; പദ്ധതി ലക്ഷ്യത്തോട് അടുക്കുകയാണെന്ന് മുഖ്യമന്ത്രി

0
'കെ ഫോണ്‍ ഇങ്ങെത്തി'; പദ്ധതി ലക്ഷ്യത്തോട് അടുക്കുകയാണെന്ന് മുഖ്യമന്ത്രി | 'K phone is here'; The CM said that the project is nearing its target
തിരുവനന്തപുരം
| കെ ഫോണുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജനങ്ങളെ മുഖ്യമന്ത്രി പദ്ധതിയുടെ പുരോഗതി അറിയിച്ചത്.

2019ല്‍ കരാര്‍ ഒപ്പിട്ട ബൃഹദ് പദ്ധതി പ്രളയവും കോവിഡും ഉള്‍പ്പെടെയുള്ള പ്രതികൂല സാഹചര്യങ്ങള്‍ മറികടന്ന് അതിന്റെ ലക്ഷ്യത്തോട് അടുക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. നേരത്തെ ​കെ റെയില്‍ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് വന്നപ്പോള്‍ മുമ്ബ് പ്രഖ്യാപിച്ച കെഫോണ്‍ പോലുള്ള വന്‍ പദ്ധതികള്‍ പൂര്‍ത്തിയായില്ലെന്ന വിമര്‍ശനം പ്രതിപക്ഷം ഉള്‍പ്പടെ ഉന്നയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങള്‍ ശക്തമാകുന്നതിനിടെയാണ് മുഖ്യമന്ത്രി മറുപടി നല്‍കിയിരിക്കുന്നത്.

മുഖ്യമ​ന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണ രൂപം:
ഗ്രാമ-നഗരഭേദമന്യേ കേരളമൊന്നാകെ മികച്ച ഇന്‍്റര്‍നെറ്റ് ബ്രോഡ്ബാന്‍്റ് കണക്റ്റിവിറ്റി ഒരുക്കുകയും ലക്ഷക്കണക്കിനു കുടുംബങ്ങള്‍ക്ക് ഇന്‍്റര്‍നെറ്റ് സൗജന്യമായി നല്‍കുകയും ചെയ്യാന്‍ ലക്ഷ്യമിടുന്ന കെ-ഫോണ്‍ പദ്ധതി അതിദ്രുതം പുരോഗമിക്കുകയാണ്. 2019ല്‍ കരാര്‍ ഒപ്പിട്ട ഈ ബൃഹദ് പദ്ധതി പ്രളയവും കോവിഡും ഉള്‍പ്പെടെയുള്ള പ്രതികൂല സാഹചര്യങ്ങള്‍ മറികടന്ന് അതിന്‍്റെ ലക്ഷ്യത്തോട് അടുക്കുകയാണ് എന്നതാണ് യാഥാര്‍ത്ഥ്യം.

✳ നിലവില്‍ 2600 കീ.മി ഒപ്റ്റിക്കല്‍ ഗ്രൗണ്ട് വയര്‍ സ്ഥാപിക്കാനുള്ളതില്‍ 2045 കീ.മി പൂര്‍ത്തീകരിച്ചു.

✳ 34961 കി.മീ. എ.ഡി.എസ്.എസ് ഒ.എഫ്.സി കേബിള്‍ ഇടാനുള്ളതില്‍ 14 ജില്ലകളിലായി 11,906 കി.മീ പൂര്‍ത്തീകരിച്ചു.

✳ 375 പോപ്പുകളില്‍ (POP - Points of Presence) 114 എണ്ണം പൂര്‍ത്തീകരിക്കുകയും 216 എണ്ണം പൂര്‍ത്തീകരിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയും ചെയ്യുന്നു. കെ.എസ്.ഇ.ബി സബ്സ്റ്റേഷനുകളില്‍ ആണ് ഇവ സജ്ജീകരിക്കുന്നത്.

✳ NOC(Network Operating Centre) -ന്‍്റെ മുഴുവന്‍ പണികളും പൂര്‍ത്തീകരിച്ചു.

✳ എന്‍്റ് ഓഫീസ് കണക്റ്റിവിറ്റി ലക്ഷ്യമിടുന്ന 30,000 സര്‍ക്കാര്‍ ഓഫീസുകളില്‍ 3019 എണ്ണം 2021, ഡിസംബര്‍ 31-നുള്ളില്‍ പ്രവര്‍ത്തനസജ്ജമായി. ഓരോ മാസവും 3000 മുതല്‍ 5000 വരെ ഓഫീസുകള്‍ വരെ സജ്ജമാകുന്ന രീതിയില്‍ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. ബാക്കിയുള്ളവ 2022, ജൂണില്‍ പൂര്‍ത്തിയാകും.

✳ 140 നിയമസഭാ മണ്ഡലങ്ങളില്‍ 2022 മെയ് മാസത്തില്‍ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള 100 കുടുംബങ്ങള്‍ക്ക് വീതം സൗജന്യ കണക്ഷന്‍ നല്‍കും.

✳ പദ്ധതി പൂര്‍ത്തീകരണത്തോടെ മൊത്തം 20 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യമായും മറ്റുള്ളവര്‍ക്ക് സബ്സിഡി നിരക്കിലും ബ്രോഡ്ബാന്‍്റ് കണക്ഷന്‍ ലഭ്യമാകും.

ഇടതുപക്ഷ സര്‍ക്കാര്‍ പറയുന്നത് പ്രാവര്‍ത്തികമാക്കും എന്നത് കേരളത്തിന്‍്റെ കഴിഞ്ഞ ആറു വര്‍ഷത്തെ അനുഭവമാണ്. ആ അനുഭവം തെറ്റല്ല എന്ന് വീണ്ടും തെളിയിച്ചുകൊണ്ട് കേരളത്തിന്‍്റെ അഭിമാനമായ കെ-ഫോണ്‍ പദ്ധതി വിജയകരമായി പൂര്‍ത്തീകരിക്കും.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
കൂടുതല്‍ വായനയ്ക്ക്...

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !