കോട്ടക്കല്‍|കോട്ടക്കല്‍ സഹകരണ ബാങ്ക് ഭരണ സമിതിയും ജീവനക്കാരും, കോട്ടക്കല്‍ യൂണിറ്റ് കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്റെയും സംയുക്തമായി നടത്തിയ കണ്‍വെന്‍ഷന്‍ മലപ്പുറം നിയോജക മണ്ഡലം എം. എല്‍.എ യും സി. ഇ. ഒ സംസ്ഥാന പ്രസിഡന്റും ആയ പി ഉബൈദുള്ള ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് കെ. എം റഷീദ് അധ്യക്ഷത വഹിച്ചു.
സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി മലപ്പുറത്ത് വച്ചു നടന്ന ഫുട്‌ബോള്‍ മാച്ച് ഫൈനലില്‍ ട്രോഫി നേടിയ കോട്ടക്കല്‍ സര്‍വീസ് ബാങ്ക് ഫുട്ബാള്‍ ടീമിനെ ബാങ്ക് ഭരണ സമിതി ആദരിച്ചു. ബാങ്കിംഗ് ഫ്രോണ്ടിയെഴ്‌സ് അവാര്‍ഡ് നേടിയ കോട്ടക്കല്‍ സര്‍വീസ് ബാങ്കിന് സി. ഇ. ഒ ഉപഹാരം നല്‍കി.
സി. ഇ. ഒ മെമ്പര്‍ഷിപ് വിതരണം തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികള്‍ നടന്നു.
സി. ഇ. ഒ ജില്ലാ പ്രസിഡന്റ് ഹാരിസ് ആമിയന്‍, ബാങ്ക് വൈസ് പ്രസിഡന്റ് അഹമ്മദ് മണ്ടായപ്പുറം, ബാങ്ക് സെക്രട്ടറി വി. കോമു, അസിസ്റ്റന്റ് സെക്രട്ടറി പരവക്കല്‍ മുഹമ്മദ് ഷാ, സി. ഇ. ഒ താലൂക്ക് സെക്രട്ടറി നൗഫല്‍, ഡി ഉസ്മാന്‍ എന്നിവര്‍ പ്രസംഗിച്ചു.
ഈ വാർത്ത കേൾക്കാം
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !