സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നു, ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി

0
സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നു, ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി | Kovid cases are on the rise in the state, the health minister said
തിരുവനന്തപുരം
| സംസ്ഥാനത്ത് കൊവിഡ് കേസുകളില്‍ വന്‍ വര്‍ധനയുണ്ടാകുന്നതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. 100 ശതമാനമാണ് കേസുകളിലെ വര്‍ധനവ്.

ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയിലും കൊവിഡ് വ്യാപനം ശക്തമാണെന്നും തയാറെടുപ്പുകള്‍ വിലയിരുത്തിയതായും മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

എല്ലാ ജില്ലകളിലും കൊവിഡ് കേസുകള്‍ കൂടുകയാണെന്ന് മന്ത്രി പറഞ്ഞു. കൊവിഡ് പ്രോട്ടോകോള്‍ അനിവാര്യമാണെന്നും മുന്നൊരുക്കത്തിന്റെ ഭാഗമായി 13 കമ്മിറ്റികള്‍ പുനസംഘടിപ്പിച്ചതായും മന്ത്രി പറഞ്ഞു. 416.63 മെട്രിക് ടണ്‍ ഓക്‌സിജന്‍ ശേഖരമുണ്ട്. പരിശോധന നടത്തുന്നതിന് കേന്ദ്ര മാര്‍ഗനിര്‍ദ്ദേശം പാലിക്കുമെന്ന് മന്ത്രി അറിയിച്ചു.

ജനങ്ങള്‍ അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. 20 മുതല്‍ 40 വരെ പ്രായക്കാരില്‍ കൊവിഡ് കേസുകള്‍ കൂടുതലാണെന്ന് മന്ത്രി പറഞ്ഞു. കൗമാര വാക്‌സീനേഷന്‍ 39 ശതമാനം പേര്‍ക്ക് ഒന്നാം കൊടുത്തതായി അവര്‍ അറിയിച്ചു. 155 ഒമിക്രോണ്‍ കേസുകള്‍ രോഗം ഭേദമായി ആശുപത്രി വിട്ടതായും മന്ത്രി അറിയിച്ചു.

പാര്‍ട്ടി സമ്മേളനങ്ങളിലെ കോവിഡ് പ്രോട്ടോകോളുമായി ബന്ധപ്പെട്ട് എവിടെ ആയാലും പ്രോട്ടോകോള്‍ പാലിക്കണമെന്നായിരുന്നു ആരോഗ്യന്ത്രിയുടെ ചോദ്യത്തിനുള്ള മറുപടി. പൊതുയോഗങ്ങള്‍ ഒഴിവാക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും എല്ലായിടത്തും ബാധകമാണെന്നും ക്ലസ്റ്ററുകളില്‍ നിന്ന് ഒമിക്രോണ്‍ ഇതുവരെയില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

കൂടുതല്‍ ആളുകളെ അവശ്യമാകുന്ന സാഹചര്യമാണെന്ന് മന്ത്രി പറഞ്ഞു. ഇക്കാര്യം കേന്ദ്രസര്‍ക്കാരിനെ അറിയിച്ചു. 2001 മുതലുള്ള ഫയലുകളാണ് നഷ്ടപ്പെട്ടതെന്നും പുതിയ പരാതി ആവശ്യമെങ്കില്‍ നല്‍കുമെന്നും അറിയിച്ച മന്ത്രി ആള്‍കൂട്ട നിയന്ത്രണത്തില്‍ ഇന്നലെയാണ് തീരുമാനം എടുത്തതെന്നും വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
കൂടുതല്‍ വായനയ്ക്ക്...

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !