തിരുവനന്തപുരം| സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമെന്ന് മന്ത്രിസഭാ യോഗത്തില്‍ വിലയിരുത്തല്‍. ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കര്‍ശന നിയന്ത്രണങ്ങള്‍ വേണ്ടിവരുമെന്നാണ് യോഗത്തിലുണ്ടായ നിര്‍ദേശം. നാളെ നടക്കുന്ന അവലോകനയോഗത്തിലാണ് നിയന്ത്രണങ്ങള്‍ സംബന്ധിച്ച് തീരുമാനമുണ്ടാവുക.
പൂര്‍ണ അടച്ചിടലുണ്ടാവില്ലെന്നാണ് സൂചന. എന്നാല്‍ ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കാന്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തും. വ്യാപാരസ്ഥാപനങ്ങള്‍ക്കും നിയന്ത്രണമുണ്ടാവും. കോളജുകള്‍ അടയ്ക്കുന്ന കാര്യവും അവലോകനയോഗത്തില്‍ ചര്‍ച്ച ചെയ്യും.
അതേസമയം ആശുപത്രിയിലെത്തുന്ന രോഗികളുടെ എണ്ണം താരതമ്യേന കുറവാണ്. എങ്കിലും ആശുപത്രികളിലും ഓക്‌സിജന്‍ ബെഡുകളും വെന്റിലേറ്ററുകളും പരമാവധി സജ്ജമാക്കാന്‍ ആരോഗ്യവകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഒന്നാം തരംഗത്തിലോ രണ്ടാം തരംഗത്തിലോ ഇല്ലാത്ത ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കാണ് ഇപ്പോള്‍ കാണുന്നത്. ഇത് കനത്ത ജാഗ്രത പുലര്‍ത്തേണ്ട സാഹചര്യമാണെന്നാണ് വിലയിരുത്തല്‍.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !