ആലുവ|ഗാർഹിക പീഡനത്തെ തുടർന്ന് നിയമ വിദ്യാർത്ഥിനി മോഫിയ പർവീൺ ആത്മഹത്യ ചെയ്ത കേസിൽ കുറ്റപത്രത്തിനെതിരെ പരാതിയുമായി പിതാവ് ദിൽഷാദ് സലിം. സിഐ സുധീറിനെ പൊലീസ് ബോധപൂർവം ഒഴിവാക്കിയെന്നും, കുറ്റപത്രം അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മോഫിയയുടെ ആത്മഹത്യയ്ക്ക് സിഐ സുധീറും കാരണക്കാരനാണ്. മോളുടെ മരണക്കുറിപ്പിൽ ഈ സിഐയുടെ പേരാണ് ആദ്യം എഴുതിയിരിക്കുന്നത്. അത് മാത്രം നോക്കിയാൽ മതിയല്ലോ. അയാളെ പ്രതി പട്ടികയിൽ ചേർക്കേണ്ടതാണ്. സിഐയ്‌ക്കെതിരെ വകുപ്പുതല അന്വേഷണ മാത്രം പോര, കേസിൽ പ്രതി ചേർത്തില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും മോഫിയയുടെ പിതാവ് ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.
മോഫിയയുടെ ഭർത്താവ് സുഹൈലാണ് കേസിലെ ഒന്നാം പ്രതി. ഇയാളുടെ മാതാവ് റുഖിയ രണ്ടാം പ്രതിയും പിതാവ് യൂസഫ് മൂന്നാം പ്രതിയുമാണ്. ഭർത്താവിന്റെ വീട്ടിൽ ക്രൂരമായ പീഡനമാണ് മോഫിയ അനുഭവിച്ചിരുന്നതെന്നാണ് പൊലീസിന്റെ കുറ്റപത്രത്തിൽ പറയുന്നത്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !