കോഴിക്കോട്| മീഡിയവണ്‍ വാര്‍ത്താചാനലിന്റെ സംപ്രേഷണം തടഞ്ഞ് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം. സുരക്ഷാ കാരണങ്ങള്‍ മൂലമാണ് നടപടി എന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്.
കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്ന് എഡിറ്റര്‍ പ്രമോദ് രാമന്‍ അറിയിച്ചു.
ഇത് രണ്ടാം തവണയാണ് മീഡിയവണ്ണിന്റെ സംപ്രേഷണം കേന്ദ്രം തടയുന്നത്. ഉത്തരവിനെതിരെ മീഡിയ വണ്‍ നിയമനടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും പ്രമോദ് രാമന്‍ അറിയിച്ചു.
മീഡിയ വണ്‍ എഡിറ്റര്‍ പുറത്ത് വിട്ട കുറിപ്പ്
പ്രിയപ്പെട്ട പ്രേക്ഷകരേ…
മീഡിയവണിന്റെ സംപ്രേഷണം കേന്ദ്രാ വാര്‍ത്താവിതരണ മന്ത്രാലയം വീണ്ടും തടഞ്ഞിരിക്കുന്നു. സുരക്ഷാ കാരണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. അതിന്റെ വിശദാംശങ്ങള്‍ മീഡിയവണിന് ലഭ്യമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഉത്തരവിനെതിരെ മീഡിയവണ്‍ നിയമനടപടികള്‍ ആരംഭിച്ചിട്ടുണ്ട്. അതിന്റെ പൂര്‍ണ നടപടികള്‍ക്ക് ശേഷം മീഡിയവണ്‍ പ്രിയപ്പെട്ട പ്രേക്ഷകരിലേക്ക് തിരിച്ചെത്തും. നീതി പുലരുമെന്ന പ്രതീക്ഷയോടെ തല്‍ക്കാലം സംപ്രേഷണം ഇവിടെ നിര്‍ത്തുന്നു.
പ്രമോദ് രാമന്‍
എഡിറ്റര്‍, മീഡിയവണ്‍
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !