തിരൂരിലെ മൂന്നര വയസുകാരന്റെ മരണത്തില്‍ ദുരൂഹത; മാതാവ് കസ്റ്റഡിയില്‍

തിരൂരിലെ മൂന്നര വയസുകാരന്റെ മരണത്തില്‍ ദുരൂഹത; മാതാവ് കസ്റ്റഡിയില്‍ | Mystery over death of three-and-a-half-year-old in Tirur; Mother in custody
തിരൂരിലെ മൂന്നരവയസുകാരന്റെ മരണത്തിൽ ദുരൂഹത. ഇന്നലെ വൈകിട്ടാണ് ബംഗാൾ സ്വദേശിയായ മുംതാസ് ബീവിയുടെ മകൻ ഷെയ്ഖ് സിറാജ് മരിച്ചത്. തലയിൽ ക്ഷതമേറ്റതിന്റെ പാടുകളുണ്ട്. മുംതാസ് ബീവിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുട്ടിയെ തിരൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ച ശേഷം മുങ്ങിയ രണ്ടാനച്ഛന്‍ അര്‍മാനായി തെരച്ചിൽ തുടരുന്നു.

ശരീരത്തിൽ ഗുരുതര പരിക്കുകളോടെയാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. സംശയം തോന്നി ആശുപത്രി അധികൃതർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. ഇതോടെ അർമാൻ ആശുപത്രിയിൽ നിന്ന് മുങ്ങി. കുട്ടിയുടെ പോസ്റ്റ്‌മോർട്ടത്തിന് ശേഷം മാത്രമേ കൊലപാതകമാണോയെന്ന കാര്യത്തിൽ വ്യക്തത വരികയുള്ളൂ.

മുംതാസിന്റെ ആദ്യഭര്‍ത്താവായ ഷെയ്ക്ക് റഫീക്കിന്റെ മകനാണ് മരിച്ച ഷെയ്ക്ക് സിറാജ്. ഒരു വർഷം മുൻപാണ് റഫീക്കും മുംതാസും വേർപിരിഞ്ഞത്. അതിനുശേഷമാണ് യുവതി അർമാനെ വിവാഹം കഴിച്ചത്. ദമ്പതികൾ കഴിഞ്ഞമാസമാണ് തിരൂരിലേക്ക് താമസം മാറ്റിയത്. തിരൂര്‍ ഇല്ലത്തപ്പാടത്തെ ക്വാര്‍ട്ടേഴ്‌സിലാണ് ഇവർ താമസിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
കൂടുതല്‍ വായനയ്ക്ക്...

Post a Comment

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.

Previous Post Next Post