മലപ്പുറം (തിരൂർ)| അമിത വേഗത,സഹിഷ്ണതയില്ലായ്മ, അമിതാവേശം, നിയമ പരിപാലന കുറവ്, എന്നിവകളാണ് മിക്ക റോഡപകടങ്ങൾക്കും കാരണങ്ങളെന്ന് കുറുക്കോളി മൊയ്തീൻ എം എൽ എ അഭിപ്രായപ്പെട്ടു. ശാസ്ത്രീയമായ റോഡുവികസനം, റോഡു സംസ്ക്കാരം വളർത്താനുതകുന്ന തരത്തിൽ തുടർച്ചയായ റോഡുസുരക്ഷാ ബോധവൽക്കരണം ,നിയമ ലംഘനങ്ങൾക്കെതിരെ കർശനമായ നടപടികൾ എന്നിവയിലൂടെ ഇവ പരിഹരിക്കാനാവുമെന്ന് അദ്ദേഹം പറഞ്ഞു.
ഒരിറ്റു ശ്രദ്ധ; ഒരു പാടായുസ്സെന്ന റാഫിൻ്റെ സ്നേഹ കൂട്ടായ്മയുടെ പ്രവർത്തനങ്ങൾ സംസ്ഥാനത്ത് മാതൃകപരമാണെന്നും സ്ത്രീ പങ്കാളിത്തം ഉറപ്പു വരുത്തി തദ്ദേശ സ്വയംഭരണ മേഖലകളിലേക്കു കൂടി പ്രവർത്തനങ്ങൾ വ്യാപിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. പോലീസ്, മോട്ടോർ വാഹന ,തദ്ദേശ സ്വയംഭരണ വകുപ്പുകളുമായി ചേർന്ന് റോഡ് ആക്സിഡൻ്റ് ആക് ഷൻ ഫോറം തിരൂർ മേഖലയിൽ സംഘടിപ്പിച്ച കൺവെൻഷനും റോഡുസുരക്ഷ സമ്മേളനവും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
റാഫ് ജില്ല പ്രസിഡണ്ട് എം ടി. തെയ്യാല അധ്യക്ഷനായിരുന്നു. റാഫ് ഐ ഡി കാർഡു വിതരണം ട്രാഫിക് എൻഫോഴ്സ് ഇൻസ്പെക്ടർ ടി കെ iകാർത്തികേയനും ലഘുലേഖ പ്രകാശനം 'മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർ എസ്. അനസും നിർവ്വഹിച്ചു. റാഫ് സംസ്ഥാനപ്രസിഡണ്ട് ഡോ.കെ എം.അബ്ദു, രക്ഷാധികാരി പാലോളി അബ്ദുറഹിമാൻ, കൗൺസിലറും റാഫ് വനിത മേഖല പ്രസിഡണ്ടുമായ ഐ പി.സാജിറ, നഗരസഭ അധ്യക്ഷ എ പി.നസീമ, കെ എസ് ദാസ്', വിജയൻ കൊളത്തായി, സാബിറ ചേളാരി, കെ പി. സമീറ, കെ പി.സമീർ ആരിഫ്, റാഫി തിരൂർ,തുടങ്ങിയവർ പ്രസംഗിച്ചു. ജില്ല സെക്രട്ടറി ഹനീഫ അടിപ്പാട്ട് സ്വാഗതവും .പി .കോയ നന്ദിയും പറഞ്ഞു. കെ.അബ്ദുൽ സലാംപ്രസിഡണ്ടും കെ ടി. ഹുസൈൻ കുട്ടി ജനറൽ സെക്രടറിയും കെപി. ജനാർദ്ദനൻ ട്രഷററുമായി തിരൂർ മേഖല കമ്മിറ്റി പുനഃസംഘടിപ്പിച്ചു.
ഈ വാർത്ത കേൾക്കാം
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !