മുംബൈ| ഈ വര്‍ഷത്തെ ഐപിഎല്‍ പ്രധാന സ്പോണ്‍സര്‍ ടാറ്റ ഗ്രൂപ്പ് ആയിരിക്കുമെന്ന് ഐപിഎല്‍ ചെയര്‍മാന്‍ ബ്രിജേഷ് പട്ടേല്‍ അറിയിച്ചു.
ഇന്ന് നടന്ന ഐപിഎല്‍ ഗവേര്‍ണിംഗ് കൗണ്‍സില്‍ യോഗത്തില്‍ ഇതിന് അംഗീകാരമായി. ഇതോടെ 'ടാറ്റ ഐപിഎല്‍' എന്നായിരിക്കും വരും സീസണില്‍ ടൂര്‍ണമെന്‍റ് അറിയപ്പെടുക.
2018ല്‍ 440 കോടി രൂപയ്‌ക്കാണ് വിവോ ഐപിഎല്ലിന്‍റെ മുഖ്യ സ്‌പോണ്‍സര്‍മാരായത്. ഇന്ത്യ-ചൈന നയതന്ത്ര പ്രശ്‌നങ്ങളുടെ പേരില്‍ 2020ല്‍ ഒരു വര്‍ഷത്തേക്ക് വിവോ സ്‌പോണ്‍സര്‍ഷിപ്പ് മരവിപ്പിച്ചിരുന്നു. ഈ സീസണില്‍ ഡ്രീം 11നായിരുന്നു ഐപിഎല്ലിന്‍റെ സ്‌പോണ്‍സര്‍മാര്‍. 2022, 2023 സീസണുകളില്‍ ടാറ്റയായിരിക്കും ഐപിഎല്ലിന്‍റെ മുഖ്യ സ്‌പോണ്‍സര്‍മാര്‍.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !