കഞ്ഞിപ്പുരയിൽ ഓടിക്കൊണ്ടിരുന്ന ടെമ്പോ ട്രാവലറിന് തീപിടിച്ച്‌ കത്തിനശിച്ചു | Video

കഞ്ഞിപ്പുരയിൽ ഓടിക്കൊണ്ടിരുന്ന ടെമ്പോ ട്രാവലറിന് തീപിടിച്ച്‌ കത്തിനശിച്ചു | The tempo traveler who was running in the barn caught fire
വളാഞ്ചേരി
|കഞ്ഞിപ്പുരയിൽ ഓടിക്കൊണ്ടിരുന്ന ടെമ്പോ ട്രാവലറിന് തീപിടിച്ച്‌ കത്തിനശിച്ചു. ദേശീയപാത 66 ലെ വളാഞ്ചേരി കഞ്ഞിപ്പുരക്കും കരിപ്പോളിനും ഇടയിലാണ് വെള്ളിയാഴ്​ച രാവിലെ 11 മണിയോടെ കാറിൽ തീ പടർന്നത്​. കോയമ്പത്തൂരിൽ നിന്ന് കാടാമ്പുഴ ക്ഷേത്രത്തിലേക്ക് ദർശനത്തിന് വന്ന സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘമാണ് വാഹനത്തിൽ യാത്രചെയ്തിരുന്നത്. 

വാഹനത്തിൻ്റെ എഞ്ചിൻ ഭാഗത്ത് നിന്ന് പുക ഉയരുന്നത് കണ്ട ഡ്രൈവർ വാഹനം നിർത്തി യാത്രക്കാർ പുറത്തിറങ്ങിയതിനാൽ ആളപായമുണ്ടായില്ല. വാഹനം കത്തുന്നത് കണ്ട നാട്ടുകാർ തീ അണക്കാൻ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. തിരൂരിൽ നിന്നുള്ള ഫയർ ഫോഴ്സ് സംഘം സ്ഥലത്തെത്തി. അപ്പോഴേക്കും വാഹനം പൂർണ്ണമായും കത്തിനശിച്ചു.
ഈ വാർത്ത കേൾക്കാം

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
കൂടുതല്‍ വായനയ്ക്ക്...


Post a Comment

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.

Previous Post Next Post