14 വർഷമായി വിസ്‌ഡം എഡ്യൂക്കേഷൻ ഫൌണ്ടേഷൻ ഓഫ് ഇന്ത്യ നടത്തുന്ന എസ് എസ് എൽ സി , ഹയർ സെക്കന്ററി മോഡൽ പരീക്ഷയായ 'എക്‌സെലെൻസി ടെസ്റ്റ്' മാർച്ച് 06 ന് നടക്കും. ഫെബ്രുവരി 15 വരെ അപേക്ഷിക്കാൻ അവസരം.
പുതിയ പാറ്റേണിൽ വിദഗ്ധർ തയ്യാറാക്കുന്ന ചോദ്യപേപ്പർ ഉപയോഗിച്ചാണ് പരീക്ഷ.
രണ്ട് വിഷയങ്ങളാണ് ഒരാൾക്ക് പരീക്ഷ എഴുതാനാവുക.
പത്താം ക്ലാസ്സ് വിദ്യാർത്ഥികൾക്ക് ഗണിതത്തിന് പുറമെ ഇംഗ്ലീഷ്, സോഷ്യൽ സയൻസ് എന്നിവയിൽ ഏതെങ്കിലും ഒന്ന് തെരെഞ്ഞെടുക്കാം.
ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്ക് ഇംഗ്ലീഷിന് പുറമെ ഗണിതം, അക്കൗണ്ടൻസി, എക്കണോമിക്സ് എന്നിവയിൽ ഏതെങ്കിലും ഒരു വിഷയം തെരെഞ്ഞെടുക്കാം. 40 രൂപയാണ് ഫീസ്.
പുത്തനത്താണിയിൽ പതിനൊന്ന് സെന്ററുകളിൽ പരീക്ഷ നടക്കുന്നുണ്ട്. ആതവനാട്, കാനഞ്ചേരി, കൽപകഞ്ചേരി, പാറമ്മലങ്ങാടി, വളവന്നൂർ, തുവ്വക്കാട്, തിരുന്നാവായ, പട്ടർനടക്കാവ്, രണ്ടത്താണി, പുത്തനത്താണി എന്നിവിടങ്ങളിൽ ആണ് സെന്റർ നിശ്ചയിച്ചിട്ടുള്ളത്. മുൻകൂട്ടി രജിസ്റ്റർ ചെയ്ത് പരീക്ഷയിൽ പങ്കെടുക്കാൻ wa.me/918157870329 നമ്പറിൽ ബന്ധപ്പെടണമെന്ന് വെഫി ഭാരവാഹികൾ അറിയിച്ചു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !