പാലക്കാട്: ഒറ്റപ്പാലത്ത് സുഹൃത്തിനെ കൊന്നു കുഴിച്ചുമൂടിയതായി യുവാവിന്റെ വെളിപ്പെടുത്തല്‍. ഒറ്റപ്പാലം സ്വദേശി മുഹമ്മദ് ഫിറോസ് ആണ് സുഹൃത്ത് ആഷിഖിനെ കൊന്ന് കുഴിച്ചുമൂടിയത്.
മോഷണക്കേസില്‍ ചോദ്യം ചെയ്യുന്നതിനിടെയാണ് ഇക്കാര്യം പറഞ്ഞത്. വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പട്ടാമ്ബി പോലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.
2015ല്‍ നടന്ന മോഷണക്കേസുമായി ബന്ധപ്പെട്ടാണ് മുഹമ്മദിനെ പോലീസ് പിടികൂടിയത്. തുടര്‍ന്ന് ചോദ്യം ചെയ്യുന്നതിനിടെയാണ് ഇയാള്‍ ഇക്കാര്യം പോലീസിനോടു പറഞ്ഞത്. ചിനക്കത്തൂരില്‍ ആളൊഴിഞ്ഞ പറമ്ബിലാണ് ആഷിഖിനെ കുഴിച്ചുമൂടിയതെന്ന് മുഹമ്മദ് പറഞ്ഞു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !