കോഴിക്കോട്: വെള്ളമാണെന്ന് കരുതി ആസിഡ് കുടിച്ച വിദ്യാര്‍ഥി അവശനിലയില്‍. കോഴിക്കോട് ബീച്ചിലെ തട്ടുകടയില്‍ ശനിയാഴ്ചയാണ് സംഭവം.വിനോദയാത്രയ്ക്കു വന്ന കുട്ടിയാണ് ആസിഡ് കുടിച്ചത്.
ആസിഡ് ഉള്ളില്‍ച്ചെന്ന് വായിലും അന്നനാളത്തിലുമൊക്കെ പൊള്ളലേറ്റിട്ടുണ്ട്.
ബീച്ചില്‍നിന്ന് ഉപ്പിലിട്ട ചില ആഹാരസാധനങ്ങള്‍ കുട്ടികള്‍ കഴിച്ചിരുന്നു. തുടര്‍ന്ന് എരിവ് അനുഭവപ്പെട്ടതോടെ സമീപത്ത് മിനറല്‍ വാട്ടറിന്റെ കുപ്പിയില്‍ ഇരുന്നതു വെള്ളമാണെന്നു കരുതി കുട്ടി കുടിക്കുകയായിരുന്നു.
ഛര്‍ദി വീണു സുഹൃത്തിനും പൊള്ളലേറ്റു. ആസിഡ് കുടിച്ചയുടന്‍ കുട്ടി സുഹൃത്തിന്റെ ശരീരത്തിലേക്കാണ് ഛര്‍ദിച്ചത്. സുഹൃത്തിന്റെ ചുമലും പുറത്തിന്റെ മേല്‍ഭാഗവും ആസിഡ് വീണു പൊള്ളി കരിവാളിച്ച നിലയിലാണ്.
ആസിഡ് കുടിച്ച കുട്ടിയെ ഉടനെ സമീപത്തെ ആശുപത്രിയിലേക്കു കൊണ്ടുപോവുകയും അവിടെനിന്നു മെഡിക്കല്‍ കോളജിലേക്കു അയയ്ക്കുകയുമായിരുന്നു. കുട്ടിയെ പിന്നീടു പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !