സംവിധായകനായും നായകനായും നടന്‍ ആര്‍. മാധവനെത്തുന്ന 'റോക്കട്രി ദി നമ്ബി എഫക്‌ട്' എന്ന സിനിമാ റിലീസ് പ്രഖ്യാപിച്ചു.
2022 ജൂലൈ ഒന്നിനാണ് ചിത്രം വേള്‍ഡ് വൈഡ് റിലീസ് നടത്തുക. നേരത്തെ എപ്രില്‍ ഒന്നിന് റിലീസ് പ്രഖ്യാപിച്ചിരുന്നു. ഐഎസ്‌ആര്‍ഒ ചാരക്കേസില്‍ വേട്ടയാടപ്പെട്ട ശാസ്ത്രജ്ഞന്‍ നമ്ബി നാരായണന്റെ ജീവിത കഥ പറയുന്ന സിനിമയാണ് റോക്കട്രി - ദി നമ്ബി എഫക്‌ട്. ചിത്രത്തിന്റെ തിരക്കഥ തയാറാക്കിയതും മാധവനാണ്.
മലയാളത്തിന് പുറമേ, തമിഴ്, ഹിന്ദി, ഇംഗ്ലീഷ്, തെലുങ്ക്, കന്നഡ, അറബിക്, ഫ്രഞ്ച്, സ്പാനിഷ്, ജര്‍മ്മന്‍, ചൈനീസ്, റഷ്യന്‍, ജാപ്പനീസ് തുടങ്ങിയ ഭാഷകളില്‍ ചിത്രം പുറത്തിറങ്ങും. സിമ്രാനാണ് ചിത്രത്തിലെ നായിക. നിര്‍മാതാക്കള്‍: സരിത മാധവന്‍, മാധവന്‍, വര്‍ഗീസ് മൂലാന്‍, വിജയ് മൂലാന്‍.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !