ന്യൂഡല്‍ഹി| സി.ബി.എസ്.ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ രണ്ടാം ടേം ബോര്‍ഡ് പരീക്ഷ ഏപ്രില്‍ 26ന് ആരംഭിക്കും. ഓഫ്‌ലൈനായി ആയിരിക്കും പരീക്ഷ നടത്തുക എന്ന് സി.ബി.എസ്.ഇ അറിയിച്ചു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും പരീക്ഷ.
സി.ബി.എസ്.ഇ വെബ്‌സൈറ്റില്‍ കൊടുത്തിരിക്കുന്ന സാമ്പിള്‍ ചോദ്യപേപ്പറുകളുടെ മാതൃകയിലാണ് പരീക്ഷാ ചോദ്യപേപ്പര്‍ തയ്യാറാക്കുക.മുന്‍വര്‍ഷങ്ങളിലെ പോലെ അനുവദിക്കുന്ന പരീക്ഷാ കേന്ദ്രങ്ങളിലാണ് വിദ്യാര്‍ഥികള്‍ എത്തേണ്ടത്. പരീക്ഷാ ടൈംടേബിള്‍ ഉടന്‍ തന്നെ പ്രസിദ്ധീകരിക്കും. വെബ്‌സൈറ്റില്‍ ലഭ്യമാക്കുമെന്നും സി.ബി.എസ്.ഇ അറിയിച്ചു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !