വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന പരമ്ബര സ്വന്തമാക്കി ഇന്ത്യ. ഇന്നു നടന്ന രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 44 റണ്‍സ് വിജയം.
മറുപടി ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസ് 46 ഓവറില്‍ 193 റണ്‍സിന് ഓള്‍ഔട്ട് ആകുകയായിരുന്നു. 44 റണ്‍സ് നേടിയ ഷമാര്‍ ബ്രൂക്ക്‌സ് ആണ് വിന്‍ഡീസ് നിരയിലെ ടോപ് സ്‌കോറര്‍. ഷായി ഹോപ് 27 റണ്‍സ് നേടി.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 237/9 എന്ന സ്‌കോറാണ് നേടിയത്. തുടര്‍ന്ന് ഇന്ത്യക്കായി പ്രസിദ്ധ് കൃഷ്ണയുടെ നാലു വിക്കറ്റ് നേട്ടം വിന്‍ഡീസ് ബാറ്റിംഗിനെ തകര്‍ത്തെറിയുകയായിരുന്നു. 46 ഓവറില്‍ വെസ്റ്റിന്‍ഡീസ് 193 റണ്‍സിന് ഓള്‍ഔട്ട് ആയി. 44 റണ്‍സ് നേടിയ ഷമാര്‍ ബ്രൂക്ക്‌സ് ആണ് വിന്‍ഡീസ് നിരയിലെ ടോപ് സ്‌കോറര്‍. ഷായി ഹോപ് 27 റണ്‍സ് നേടി.
76/5 എന്ന നിലയിലേക്ക് വീണ വിന്‍ഡീസിനെ ഷമാര്‍ ബ്രൂക്ക്‌സും അകീല്‍ ഹൊസൈനും ചേര്‍ന്ന് നേടിയ 41 റണ്‍സാണ് മുന്നോട്ട് നയിച്ചത്. ഷമാര്‍ പുറത്തായ ശേഷം ഫാബിയന്‍ അല്ലനെ കൂട്ടുപിടിച്ച് അകീല്‍ 42 റണ്‍സ് കൂടി നേടി.
എന്നാല്‍ അല്ലനെ സിറാജും അകീലിനെ താക്കുറും പുറത്താക്കിയതോടെ 159/6 എന്ന സ്‌കോറില്‍ നിന്ന് 159/8 എന്ന നിലയിലേക്ക് വിന്‍ഡീസ് വീണു.
അകീല്‍ ഹൊസൈന്‍ 34 റണ്‍സ് നേടി പുറത്തായി. ഇരുവരും പുറത്തായ ശേഷം ഒഡീന്‍ സ്മിത്ത് ശര്‍ദ്ധുല്‍ താക്കൂറിനെ തുടരെ സിക്‌സുകള്‍ക്ക് പായിച്ചപ്പോള്‍ അവസാന 10 ഓവറില്‍ വിന്‍ഡീസിന് ജയിക്കുവാന്‍ വേണ്ടിയിരുന്നത് 67 റണ്‍സായിരുന്നു. എന്നാല്‍ ടീമിന്റെ കൈവശം വെറും 2 വിക്കറ്റാണുണ്ടായിരുന്നത്. വിജയത്തോടെ ഇന്ത്യ പരമ്ബര 2-0ന് നേടി.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !