തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് രോഗികൾ കുറയുന്ന സാഹചര്യത്തിൽ കൂടുതൽ ഇളവ് പ്രഖ്യാപിച്ചു. വിവിധ ജില്ലകളില്‍ കാറ്റഗറി തിരിച്ച് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നത് ഒഴിവാക്കി. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണത്തിനനുസരിച്ചാകും ഇത് തീരുമാനിക്കുക.
സംസ്ഥാനത്തെ ഹോട്ടലുകള്‍, റെസ്‌റ്റോറന്റുകള്‍, ബാറുകള്‍, പബ്ബുകള്‍ എന്നിവയ്‌ക്ക് 100 ശതമാനം സീറ്റിലും ആളെ പ്രവേശിപ്പിക്കാം. കൂടാതെ സിനിമാ തിയേറ്ററുകളിൽ എല്ലാ സീറ്റുകളിലും ആളുകള്‍ക്ക് പ്രവേശനം അനുവദിക്കും. പൊതുയോഗങ്ങളില്‍ 1500 പേരെ വരെ പ്രവേശിപ്പിക്കാന്‍ അനുമതിയുണ്ട്. സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളില്‍ നടത്തുന്ന യോഗങ്ങള്‍ ഓഫ്‌ലൈനായി നടത്താം.
അതേസമയം സംസ്ഥാനത്ത് ഇന്ന് 2524 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 393, തിരുവനന്തപുരം 356, കോട്ടയം 241, കോഴിക്കോട് 220, കൊല്ലം 215, തൃശൂര്‍ 205, ഇടുക്കി 160, പത്തനംതിട്ട 142, ആലപ്പുഴ 137, കണ്ണൂര്‍ 121, മലപ്പുറം 113, വയനാട് 101, പാലക്കാട് 96, കാസര്‍ഗോഡ് 24 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 34,680 സാമ്പിളുകളാണ് പരിശോധിച്ചത്.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|



വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !