ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി20 പരമ്പരയിൽ ഇന്ത്യയ്ക്ക് സമ്പൂർണ ജയം

0
തുടർച്ചയായ മൂന്നാം മത്സരത്തിലും ശ്രേയസ് അയ്യർ അർധസെഞ്ചുറിയുമായി മിന്നിയതോടെ ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി20 പരമ്പരയിൽ ഇന്ത്യയ്ക്ക് സമ്പൂർണ ജയം. ധരംശാലയിലെ ഹിമാചൽപ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആറു വിക്കറ്റിനാണ് ഇന്ത്യ ശ്രീലങ്കയെ തോൽപ്പിച്ചത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ശ്രീലങ്ക നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ നേടിയത് 146 റൺസ്. മറുപടി ബാറ്റിങ്ങിൽ 19 പന്തും ആറു വിക്കറ്റും ബാക്കിയാക്കി ഇന്ത്യ വിജയത്തിലെത്തി.
ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി20 പരമ്പരയിൽ ഇന്ത്യയ്ക്ക് സമ്പൂർണ ജയം | India win Twenty20 series against Sri Lanka


ഇതോടെ മൂന്നു മത്സരങ്ങൾ ഉൾപ്പെടുന്ന പരമ്പര ഇന്ത്യ തൂത്തുവാരി. തുടർച്ചയായ 12–ാം ജയത്തോടെ കൂടുതൽ തുടർ വിജയങ്ങളെന്ന അഫ്ഗാനിസ്ഥാന്റെ ലോക റെക്കോർഡിന് ഒപ്പമെത്തി ഇന്ത്യ.
ഒരറ്റത്ത് വിക്കറ്റുകൾ കൊഴിയുമ്പോഴും നങ്കൂരമിട്ടു കളിച്ച ശ്രേയസ് അയ്യരാണ് ഇന്ത്യയുടെ ടോപ് സ്കോറർ. അയ്യർ 45 പന്തിൽ 73 റൺസെടുത്ത് പുറത്താകാതെ നിന്നു. എട്ടു ഫോറും ഒരു സിക്സും ഉൾപ്പെടുന്നതാണ് അയ്യരുടെ ഇന്നിങ്സ്. 57*, 74*, 73* എന്നിങ്ങനെയാണ് ഈ പരമ്പരയിൽ അയ്യരുടെ പ്രകടനം. രവീന്ദ്ര ജഡേജ 15 പന്തിൽ മൂന്നു ഫോറുകൾ സഹിതം 22 റൺസുമായി അയ്യർക്കു കൂട്ടുനിന്നു. പിരിയാത്ത അഞ്ചാം വിക്കറ്റിൽ ഇരുവരും ചേർന്ന് 27 പന്തിൽ 45 റൺസ് കൂട്ടിച്ചേർത്തു.

മലയാളി താരം സഞ്ജു സാംസൺ 12 പന്തിൽ മൂന്നു ഫോറുകൾ സഹിതം 18 റൺസെടുത്ത് പുറത്തായി. രണ്ടാം വിക്കറ്റിൽ സഞ്ജു – ശ്രേയസ് സഖ്യം 28 പന്തിൽ 45 റൺസ് കൂട്ടിച്ചേർത്തു. ദീപക് ഹൂഡ 16 പന്തിൽ ഓരോ സിക്സും ഫോറും സഹിതം 21 റൺസെടുത്തു. അതേസമയം, ക്യാപ്റ്റൻ രോഹിത് ശർമ ഒരിക്കൽക്കൂടി നിരാശപ്പെടുത്തി. ഒൻപതു പന്തുകൾ നേരിട്ട രോഹിത് ഒരു ഫോർ സഹിതം അഞ്ച് റൺസെടുത്ത് പുറത്തായി. വെങ്കടേഷ് അയ്യർ നാലു പന്തിൽ ഒരു ഫോർ സഹിതം അഞ്ച് റൺ‌സെടുത്തും പുറത്തായി.

ശ്രീലങ്കയ്ക്കായി ലഹിരു കുമാര 3.5 ഓവറിൽ 39 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. ദുഷ്മന്ത ചമീര, ചാമിക കരുണരത്‌നെ എന്നിവർക്കും ഓരോ വിക്കറ്റ് ലഭിച്ചു.


ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
കൂടുതല്‍ വായനയ്ക്ക്...

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !