രണ്ടു വയസുകാരി കിണറ്റിൽ വീണു മരിച്ചു. കുറ്റിപ്പുറം പാഴൂർ സ്വദേശികളായ ആശാരിപറമ്പിൽ ബിനീഷിന്റെയും അനിതയുടെയും മകൾ വേദിക (രണ്ട്) ആണ് മരിച്ചത്.
ഞായറാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് സംഭവം. കുട്ടിയെ വീട്ടിൽ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് സമീപത്തെ ആളൊഴിഞ്ഞ വീട്ടുവളപ്പിലെ ആൾമറയില്ലാത്ത കിണറ്റിൽ കുഞ്ഞിനെ കണ്ടെത്തിയത്. കിണറ്റിൽ നിന്നും രക്ഷപ്പെടുത്തിയ കുഞ്ഞിനെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
എടപ്പാളിലെ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിട്ടുളള മൃതദേഹം തിങ്കളാഴ്ച പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുവളപ്പിൽ സംസ്കരിക്കും.വിവേക്, വിനായകൻ എന്നിവർ സഹോദരങ്ങളാണ്.
കൂടുതല്‍ വായനയ്ക്ക്...
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !